Sports

'ഓപ്പണിം​ഗിനെ കുറിച്ച് ടെൻഷൻ അടിക്കേണ്ട ; ഇനി താടിയിൽ ശ്രദ്ധിച്ചോളൂ' ; രാഹുലിനെ ട്രോളി സോഷ്യൽ മീഡിയ

മായങ്കിന്റെ പ്രകടനം കണ്ടിരിക്കുന്ന രാഹുലും വിജയും ഞങ്ങള്‍ നിക്കണോ അതോ പോണോ എന്ന് ചോദിക്കുന്നതാണ് മറ്റൊരു ട്രോള്‍

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധസെഞ്ചുറി പ്രകടനവുമായി മായങ്ക് അഗര്‍വാള്‍ പ്രതിഭ തെളിയിച്ചത് ഇതുവരെ ടീമിലെ ഓപ്പണർമാരായിരുന്ന കെ എൽ രാഹുലിനും മുരളി വിജയിനും കനത്ത തിരിച്ചടിയാണ്. ഓസീസ് പരമ്പരയിൽ സമ്പൂർണ പരാജയമായിരുന്ന ഇരുവരെയും മാറ്റി മെൽബണിൽ പുതിയ ഓപ്പണിം​ഗ് ജോഡിയാണ് ഇന്ത്യൻ ഇന്നിം​ഗ്സ് തുറക്കാനെത്തിയത്. സഹഓപ്പണർ ഹനുമ വിഹാരി എട്ടുറൺസിന് പുറത്തായെങ്കിലും, മായങ്ക് രാജ്യാന്തര തലത്തിലെ കന്നി അർധ സെഞ്ച്വറിയുമായി ടീമിലെ സ്ഥാനത്തിന് അവകാശം ഉന്നയിച്ചുകഴിഞ്ഞു. 

മായങ്ക് അ​ഗർവാൾ മികച്ച കളി കാഴ്ചവെച്ചതോടെ, മോശം ഫോം തുടരുന്ന കെ എൽ രാഹുലിനെ ട്രോളുന്ന തിരക്കിലാണ് ആരാധകർ. മായങ്ക് അ​ഗർവാൾ രാഹുലിന്റെ താടിയില്‍ പിടിക്കുന്ന ഒരു ചിത്രം ഉപയോഗിച്ചാണ് രാഹുലിനെതിരായ ട്രോളുകള്‍ നിറയുന്നത്. നീ ഇനി താടിയില്‍ ശ്രദ്ധിച്ചോളൂ, ഓപ്പണിംഗ് ഇനി ഞാന്‍ നോക്കിക്കൊള്ളാമെന്ന്  മായങ്ക്, രാഹുലിനോട് പറയുന്ന രീതിയിലാണ് ട്രോളുകള്‍. 

മായങ്കിന്റെ പ്രകടനം കണ്ടിരിക്കുന്ന രാഹുലും വിജയും ഞങ്ങള്‍ നിക്കണോ അതോ പോണോ എന്ന് ചോദിക്കുന്നതാണ് രസകരമായ മറ്റൊരു ട്രോള്‍.

പരിക്കേറ്റ പ്രിഥ്വി ഷാ തിരികെ വരുമ്പോൾ, മായങ്ക് -പ്രിഥ്വി കൂട്ടുകെട്ട് ഇന്ത്യയ്ക്ക് പുതിയ തുടക്കമാകുമെന്നാണ് ആരാധകർ വിലയിരുത്തുന്നത്. മെൽബണിൽ അരങ്ങേറ്റം കുറിച്ച കർണാടകക്കാരനായ മായങ്ക് അ​ഗർവാൾ 78 റൺസെടുത്താണ് പുറത്തായത്. ആഭ്യന്തര ക്രിക്കറ്റില്‍ ഏറെക്കാലമായി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന മായങ്കിനെ ടീമിൽ എടുക്കണമെന്ന് സുനിൽ ​ഗവാസ്കർ അടക്കം മുൻതാരങ്ങൾ ഏറെ നാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചൈന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT