Sports

ഔട്ടായതില്‍ സ്റ്റംപ് ഇളക്കി രോഷം തീര്‍ത്തു; രോഹിത് ശര്‍മയ്‌ക്കെതിരെ നടപടി

മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഗര്‍നേയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് രോഹിത്തിന് ഡഗൗട്ടിലേക്ക് മടങ്ങേണ്ടി വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴയിട്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് ഇടയില്‍ പുറത്തായതിലെ രോഷം ബാറ്റുകൊണ്ട് സ്റ്റംപില്‍ അടിച്ച് പ്രകടിപ്പിച്ചതിനാണ് പിഴ വിധിച്ചിരിക്കുന്നത്. 

മത്സരത്തില്‍ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഗര്‍നേയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് രോഹിത്തിന് ഡഗൗട്ടിലേക്ക് മടങ്ങേണ്ടി വന്നത്. 9 പന്തില്‍ നിന്നു മൂന്ന് ഫോറുകളിലൂടെ നേടിയ 12 റണ്‍സായിരുന്നു ഈ സമയം രോഹിത്തിന്റെ സമ്പാദ്യം. 

റിവ്യുവിലും രോഹിത് ഔട്ടാണെന്ന് വ്യക്തമായിരുന്നു. ഔട്ടായതിന് ശേഷം ക്രീസില്‍ നിന്നും മടങ്ങവെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റംപ് ബാറ്റുകൊണ്ട് ഇളക്കിയാണ് രോഹിത് കടന്നു പോയത്. കൊല്‍ക്കത്തയ്‌ക്കെതിരെ 34 റണ്‍സിന്റെ തോല്‍വിയാണ് മുംബൈ നേരിട്ടത്. മുംബൈ ഇന്ത്യന്‍സിന്റെ സീസണിലെ അഞ്ചാം തോല്‍വിയായിരുന്നു അത്. 

റസലിന്റേയും ഗില്ലിന്റേയും ലിന്നിന്റേയും മികവില്‍ 232 റണ്‍സ് കൊല്‍ക്കത്ത പടുത്തുയര്‍ത്തിയപ്പോള്‍ മുംബൈയുടെ മുന്‍ നിര പൊരുതാന്‍ നില്‍ക്കാതെ കീഴടങ്ങി. എന്നാല്‍ 15ന് അടുത്ത് റണ്‍റേറ്റ് നില്‍ക്കുമ്പോഴും കീഴടങ്ങാതെ തകര്‍ത്തു കളിക്കുകയായിരുന്നു ഹര്‍ദിക് പാണ്ഡ്യ. 34 പന്തില്‍ നിന്നായിരുന്നു ഹര്‍ദിക് 91 റണ്‍സ് അടിച്ചെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!