Sports

കല്ല്യാണം കഴിപ്പിക്കാന്‍ ധോണിയും; ഇനി ഭാരത് മാട്രിമോണിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ 

വിവാഹ വെബ്‌സൈറ്റായ ഭാരത് മാട്രിമോണി മഹേന്ദ്ര സിങ് ധോണിയുമായി കൈകോര്‍ക്കുന്നു 

Author : സമകാലിക മലയാളം ഡെസ്ക്


ന്ത്യന്‍ ക്യാപ്റ്റന്റെ കുപ്പായമഴിച്ചുവച്ച് മഹേന്ദ്ര സിങ് ധോണി പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഘട്ടമാണല്ലോ. ഏറെക്കാലത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസ് ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ ടി20 പോരാട്ടത്തിനുള്ള ഇന്ത്യന്‍ സംഘത്തിലേക്ക് ധോണിയെ പരിഗണിക്കാതിരുന്നതും സമീപകാലത്ത് ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി തുറക്കുകയും ചെയ്തിരുന്നു. പൊതുവെ കൂളായ ധോണിയാകട്ടെ തന്നെ ടി20 ടീമില്‍ നിന്ന് തഴഞ്ഞതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വന്ന വാര്‍ത്തകളോട് പ്രതികരിച്ചിട്ടുമില്ല. 

ഇപ്പോഴിതാ വിവാഹ വെബ്‌സൈറ്റായ ഭാരത് മാട്രിമോണി മഹേന്ദ്ര സിങ് ധോണിയുമായി കൈകോര്‍ക്കുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ധോണിയെ വെബ്‌സൈറ്റ് തങ്ങളുടെ ബ്രാന്‍ഡ് അംബസിഡറായി തിരഞ്ഞെടുത്തു. മാട്രിമോണിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ മുരുഗവേല്‍ ജാനകിരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ധോണിയുമായി കൈകോര്‍ക്കുന്നതില്‍ അഭിമനമുണ്ട്. ലക്ഷക്കണക്കിന് യുവ ജനങ്ങള്‍ക്ക് പ്രചോദനമാണ് അദ്ദേഹം. തന്റെ നേതൃപാടവ മികവിനാല്‍ രാജ്യത്തിന് ഒട്ടേറെ നേട്ടങ്ങളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ 18 വര്‍ഷമായ രാജ്യത്തെ ലക്ഷക്കണക്കിന് യുവതീയുവാക്കള്‍ക്ക് ജീവിത പങ്കാളികളെ കണ്ടെത്താന്‍ അവസരമൊരുക്കിയ കമ്പനിയാണ് ഭാരത് മാട്രിമോണി. വിശ്വാസവും വിജയവും സ്വന്തമാക്കിയവരാണ് ഭരത് മാട്രിമോണിയെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ഏതായാലും ധോണിയുമായുള്ള സഹകരണവും ഗുണകരമാകുമെന്ന പ്രതീക്ഷിയിലാണ് കമ്പനി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഇ ഡി ഓഫീസിൽ നിന്ന് മടങ്ങി വീണ

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

എറിഞ്ഞിട്ട് ബൗളര്‍മാര്‍, ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണ് അഫ്ഗാനിസ്ഥാന്‍; പരമ്പര സ്വന്തമാക്കി

SCROLL FOR NEXT