Sports

കൊടുങ്കാറ്റായി ബൗളര്‍മാര്‍; വിജയ് ഹസാരെ ട്രോഫിയില്‍ ഒഡിഷയെ തകര്‍ത്ത് കേരളം വിജയ വഴിയില്‍

വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ ഒഡിഷയെ ആറ് വിക്കറ്റിന് കീഴടക്കിയാണ് കേരളം തിരിച്ചുവരവ് നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആദ്യ മത്സരത്തിലെ അതിദയനീയ തോല്‍വിക്ക് രണ്ടാം മത്സരത്തില്‍ പരിഹാരം കണ്ട് കേരള ക്രിക്കറ്റ് ടീം. വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ ഒഡിഷയെ ആറ് വിക്കറ്റിന് കീഴടക്കിയാണ് കേരളം തിരിച്ചുവരവ് നടത്തിയത്. 

ആദ്യം ബാറ്റ് ചെയ്ത ഒഡിഷയെ വെറും 117 റണ്‍സില്‍ പുറത്താക്കിയ കേരളം 37.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്ത് അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.

41 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, 31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സല്‍മാന്‍ നിസാര്‍, 25 റണ്‍സെടുത്ത സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങ് കേരളത്തിന്റെ ജയം അനായാസമാക്കി. 

ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് വിക്കറ്റെടുത്ത അക്ഷയ് ചന്ദ്രന്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേന എന്നിവരുടെ മാരക ബൗളിങ് ഒഡിഷയുടെ നിലതെറ്റിച്ചു. 34.4 ഓവറില്‍ ഒഡിഷ കൂടാരം കയറി. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി എന്നിവര്‍ ഒരോ വിക്കറ്റെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍