Sports

കോവിഡ് ഭീഷണിക്കിടയിലെ ക്യാംപ് ധോനിയുടെ ഒരൊറ്റ സന്ദേശത്തിന്റെ പേരില്‍; ചെന്നൈ സിഇഒയുടെ വെളിപ്പെടുത്തല്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് അങ്ങനെ ക്യാംപ് സംഘടിപ്പിച്ചതിന് പിന്നില്‍ ധോനിയാണെന്നാണ് സിഇഒ കാശി വിശ്വനാഥന്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലിനായി യുഎഇയിലേക്ക് പറക്കുന്നതിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ചെന്നൈയില്‍ ക്യാംപ് സംഘടിപ്പിച്ചിരുന്നു. മറ്റ് ഫ്രാഞ്ചൈസികള്‍ ഇതിന് മുതിര്‍ന്നിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ് അങ്ങനെ ക്യാംപ് സംഘടിപ്പിച്ചതിന് പിന്നില്‍ ധോനിയാണെന്നാണ് സിഇഒ കാശി വിശ്വനാഥന്‍ പറയുന്നത്. 

ചെന്നൈയില്‍ ക്യാംപ് സംഘടിപ്പിക്കണം എങ്കില്‍ ബയോ ബബിള്‍ അന്തരീക്ഷം സൃഷ്ടിക്കണമായിരുന്നു. ഇതിനാല്‍ അങ്ങനെ ഒരു ക്യാംപിന്റെ ആവശ്യകത ഉണ്ടോ എന്ന് ധോനിയോട് ആരാഞ്ഞു. എന്നാല്‍ ക്യാംപ് വേണം എന്ന നിര്‍ദേശത്തില്‍ ധോനി ഉറച്ച് നിന്നുവെന്നാണ് ഫ്രാഞ്ചൈസി സിഇഒ പറയുന്നത്. 

സര്‍, നാല് അഞ്ച് മാസമായി ഞങ്ങള്‍ കളിച്ചിട്ടില്ല. എല്ലാവരും ചെന്നൈയിലേക്ക് എത്തേണ്ടതുണ്ട്. ചെന്നൈയില്‍ ബയോ ബബിള്‍ സൃഷ്ടിക്കണം. അതിലൂടെ ബയോ ബബിളിന്റെ രീതി കളിക്കാര്‍ക്ക് മനസിലാവും, ധോനി എന്നോട് പറഞ്ഞു. കളിക്കാരെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവിന് ഇത് സഹായിക്കും. അങ്ങനെ ഒരു ക്യാംപ് സംഘടിപ്പിക്കാന്‍ ആയതില്‍ ഇപ്പോള്‍ സന്തോഷിക്കുന്നതായും കാശി വിശ്വനാഥന്‍ പറഞ്ഞു. 

ധോനി, റെയ്‌ന, മുരളി വിജയ്, ദീപക് ചഹര്‍, റായിഡു, ഷര്‍ദുല്‍ താക്കൂര്‍ ഉള്‍പ്പെടെയുള്ള കളിക്കാര്‍ ക്യാംപില്‍ പങ്കെടുത്തു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് രവീന്ദ്ര ജഡേജയും ഹര്‍ഭജന്‍ സിങ്ങും ക്യാംപിന് എത്തിയില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി

ശബരിമല യാത്ര കഴിവതും ഒഴിവാക്കണം; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '