Sports

ക്രിക്കറ്റ് മത്സരത്തിനിടെ മൈതാനത്തേക്ക് കാര്‍ ഓടിച്ചു കയറ്റി യുവാവ്; ഗൗതം ഗംഭീര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു

സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍, ഇഷാന്ത് ശര്‍മ, ഋഷഭ് പന്ത് തുടങ്ങിയ രാജ്യാന്തര താരങ്ങള്‍ കളത്തിലുണ്ടിയിരിക്കെയാണ് സംഭവം - ഗൗതം ഗംഭീര്‍ കഷ്ടിച്ചാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രഞ്ജി ട്രോഫി മല്‍സരത്തിനിടെ മൈതാനത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി യുവാവിന്റെ സാഹസം. ഡല്‍ഹിയും ഉത്തര്‍പ്രദേശും തമ്മിലുള്ള മല്‍സരത്തിനിടെയാണു സംഭവം. സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍, ഇഷാന്ത് ശര്‍മ, ഋഷഭ് പന്ത് തുടങ്ങിയ രാജ്യാന്തര താരങ്ങള്‍ കളത്തിലുണ്ടിയിരിക്കെയാണ് സംഭവം. രാജ്യാന്തര താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കളിക്കുന്ന വേദിയില്‍ നടന്ന സംഭവം സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍

ഡല്‍ഹി ബുദ്ധവിഹാര്‍ സ്വദേശിയായ ഗിരീഷ് ശര്‍മയാണ് മത്സരത്തിനിടെ കാര്‍  ഓടിച്ചു കയറ്റിയത്.  മല്‍സരം അവസാനിക്കാന്‍ 20 മിനിറ്റ് അവശേഷിക്കെയാണ് വാഗണര്‍ കാറുമായി എത്തിയത്. മല്‍സരം നടക്കുമ്പോള്‍ മൈതാനത്തേക്കുള്ള പ്രവേശനകവാടത്തില്‍ സുരക്ഷാ ഭടന്മാരില്ലെന്നു കണ്ടതിനെ തുടര്‍ന്നാണു ഗിരീഷ് ശര്‍മ വാഹനവുമായി ഗ്രൗണ്ടിലേക്കു വന്നത്. അമിത വേഗത്തില്‍ മൈതാനത്തേക്കു വാഹനം കുതിച്ചെത്തുന്നതു കണ്ടു കളിക്കാരും കാണികളും ഞെട്ടിപ്പോയി.  വാഹനം ഇടിക്കാതിരിക്കാന്‍ ഡല്‍ഹി താരങ്ങള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഡല്‍ഹി താരം ഗൗതം ഗംഭീര്‍ കഷ്ടിച്ചാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.

ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗിരീഷ് ശര്‍മയെ പിടികൂടിയിരുന്നു. കളിക്കാരെ പരിചയപ്പെടാനും പെട്ടെന്നു പ്രശസ്തനാകാനുമാണു മൈതാനത്തേക്ക് വാഹനം ഓടിച്ചുകയറ്റിയതെന്നാണ് ഇയാള്‍ പറയുന്നത്. ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസിന്റെ പാര്‍ലമെന്റ് സ്ട്രീറ്റ് ശാഖയില്‍ ജോലി ചെയ്യുകയാണെന്നും ഇയാള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT