Sports

ഗോളടിക്കാന്‍ നെയ്മര്‍- എംബാപ്പെ- ഇക്കാര്‍ഡി ത്രയം; വല കാക്കാന്‍ നവാസ്; രണ്ടും കല്‍പ്പിച്ച് പിഎസ്ജി

റയല്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസിനേയും ഇന്റര്‍ മിലാന്‍ മുന്നേറ്റക്കാരന്‍ മൗറോ ഇക്കാര്‍ഡിയേയുമാണ് പിഎസ്ജി സ്വന്തം പാളയത്തിലെത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുടെ താര കൈമാറ്റമായിരുന്നു കഴിഞ്ഞ ദിവസം വരെ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായത്. നെയ്മറെ പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ നിന്ന് എത്തിക്കാനുള്ള ശ്രമം ബാഴ്‌സലോണ ഉപേക്ഷിച്ചതോടെ താരം ഈ സീസണിലും പിഎസ്ജിക്കായി കളിക്കും. അതിനിടെ ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കുന്നതിന്റെ അവസാന നിമിഷം നിര്‍ണായകമായ സൈനിങുകളുമായി പിഎസ്ജി രണ്ടും കല്‍പ്പിച്ചുള്ള നീക്കം നടത്തിയത് ശ്രദ്ധേയമായി. 

റയല്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസിനേയും ഇന്റര്‍ മിലാന്‍ മുന്നേറ്റക്കാരന്‍ മൗറോ ഇക്കാര്‍ഡിയേയുമാണ് പിഎസ്ജി സ്വന്തം പാളയത്തിലെത്തിച്ചത്. പിഎസ്ജിയുടെ രണ്ടാം ഗോളിയായ അല്‍ഫോന്‍സ് അരിയോളയേയും 15 ദശലക്ഷം യൂറോയും റയലിന് നല്‍കിയാണ് നവാസിനെ പിഎസ്ജി സ്വന്തമാക്കിയത്.

2018ല്‍ ചാമ്പ്യന്‍സ് ലീഗിലെ മികച്ച ഗോളിക്കുള്ള യുവേഫ പുരസ്‌കാരം നേടിയ നവാസ് മൂന്ന് ചാമ്പ്യന്‍സ് ലീഗ് ജയങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. 32കാരനായ നവാസ് കോസ്റ്ററിക്കയുടെ ഗോളിയാണ്. നാല് വര്‍ഷത്തേക്കാണ് നവാസിന് പിഎസ്ജിയില്‍ കരാര്‍. 

ഇന്റര്‍ മിലാന്‍ മുന്നേറ്റക്കാരന്‍ മൗറോ ഇക്കാര്‍ഡിയെ വായ്പാടിസ്ഥാനത്തിലാണ് ഫ്രഞ്ച് ടീം സ്വന്തമാക്കിയത്. കഴിഞ്ഞ അഞ്ച് സീസണിലും ഇന്ററിന്റെ ടോപ് സ്‌കോറര്‍ ആയിരുന്നു ഇക്കാര്‍ഡി. എന്നാല്‍ ആരാധകരുമായി ഇടഞ്ഞ ഇക്കാര്‍ഡി ക്ലബില്‍ കുറെനാളായി പിന്തുണ ഇല്ലാതെ ഒറ്റപ്പെട്ടിരുന്നു. 26കാരനായ ഇക്കാര്‍ഡി 219 കളിയില്‍ ഇന്ററിനായി ഇറങ്ങി 124 ഗോള്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ നെയ്മര്‍- എംബാപ്പെ- ഇക്കാര്‍ഡി ത്രയത്തിന്റെ മുന്നേറ്റമായിരിക്കും പിഎസ്ജിയെ മുന്നോട്ടു നയിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!