Sports

ചെറുത്ത് നിന്ന് കേരളത്തെ തളര്‍ത്തി ഡല്‍ഹി; ഇന്നിങ്‌സ് തോല്‍വിയുടെ വക്കില്‍ നിന്ന് സമനില

ഒന്നാം ഇന്നിങ്‌സില്‍ 155 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത നായകന്‍ സച്ചിന്‍ ബേബിയാണ് മാന്‍ ഓഫ് ദി മാച്ച്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ചെറുത്ത് നിന്ന് സമനില പിടിച്ച് ഡല്‍ഹി. ഒന്നാം ഇന്നിങ്‌സില്‍ 383 റണ്‍സിന്റെ ലീഡ് വഴങ്ങിയതിന് ശേഷം ഫോളോഓണ്‍ ചെയ്ത ഡല്‍ഹി 112 ഓവര്‍ പിടിച്ചു നിന്നു. സെഞ്ചുറി നേടി കുനാല്‍ ചന്ദേലയും, നിതീഷ് റാണയുമാണ് കളി കേരളത്തിന്റെ കയ്യില്‍ നിന്നും തട്ടിയെടുത്തത്. 

ഒന്നാം ഇന്നിങ്‌സില്‍ 155 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത നായകന്‍ സച്ചിന്‍ ബേബിയാണ് മാന്‍ ഓഫ് ദി മാച്ച്. സമനിലയായതോടെ കേരളത്തിന് മൂന്ന് പോയിന്റും ഡല്‍ഹിക്ക് ഒരു പോയിന്റും ലഭിച്ചു. ഒന്നാം ഇന്നിങ്‌സിന്റെ ലീഡ് ആണ് കേരളത്തിന് മൂന്ന് പോയിന്റ് നല്‍കിയത്. 

തിരുവനന്തപുരം സെന്റ് സേവേഴ്‌സ് ഗ്രൗണ്ടില്‍ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഉത്തപ്പയുടേയും സച്ചിന്‍ ബേബിയുടേയും സെഞ്ചുറിയും, രാഹുല്‍ പി, സല്‍മാന്‍ നിസാര്‍ എന്നിവരുടെ അര്‍ധ ശതകവും കേരളത്തിന്റെ ടോട്ടല്‍ 500 കടത്തി. പിന്നാലെ ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിയെ സക്‌സേന എറിഞ്ഞിടുക കൂടി ചെയ്തതോടെ കേരളം ഇന്നിങ്‌സ് ജയം മണത്തു. 

ഒന്നാം ഇന്നിങ്‌സില്‍ ഡല്‍ഹി 142 റണ്‍സിന് പുറത്തായി. 24 ഓവറില്‍ ആറുപത്തിമൂന്ന് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സക്‌സേനയാണ് ഡല്‍ഹിയെ തകര്‍ത്തത്. എന്നാല്‍ ഫോളോഓണ്‍ ചെയ്തിറങ്ങിയ ഡല്‍ഹി ബാറ്റ്‌സ്മാന്മാരുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്‍പില്‍ കേരളം തോറ്റു. 

ഒന്നാം ഇന്നിങ്‌സില്‍ 62.4 ഓവറില്‍ ഓള്‍ ഔട്ടായ ടീം രണ്ടാം ഇന്നിങ്‌സില്‍ 112 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 395 റണ്‍സിലേക്കെത്തിയാണ് കളി സമനിലയെന്ന് ഉറപ്പിച്ചത്. ഡിസംബര്‍ 17ന് ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 69 lottery result

'വ്യക്തിഹത്യകള്‍ അനുവദിക്കില്ല; അധിക്ഷേപ പോസ്റ്റുകളില്‍ കര്‍ശന നടപടിക്ക് സൈബര്‍ വിഭാഗത്തിന് നിര്‍ദേശം'

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ജ്യോത്സ്യന്റെ മൊബൈൽ ഫോൺ കവർന്നു: മുൻ പൊലീസുകാരൻ പിടിയിൽ

'എനിക്ക് അബദ്ധം പറ്റിയതാണ്, സ്പെഷ്യൽ ജൂറി അവാർഡ് തരാമായിരുന്നുവെന്ന് ഐ വി ശശി പറഞ്ഞു', 'സ്പിരിറ്റ്' വിവാദത്തിൽ നന്ദു