Sports

ഞാന്‍ എന്നെ തൊടുന്നു, പാതി നഗ്നയായി സെറീന വില്യംസ്‌

സ്തനാര്‍ബുദത്തിന്റെ ബോധവത്കരണത്തിന്റെ ഭാഗമായുള്ള വീഡിയോയില്‍ പാതി നഗ്നയായി പ്രത്യക്ഷപ്പെടുകയാണ് സെറീന വില്യംസ്

Author : സമകാലിക മലയാളം ഡെസ്ക്

യുഎസ് ഓപ്പണ്‍ ഫൈനലിലെ പെരുമാറ്റത്തിന്റെ പേരില്‍ വന്നുപെട്ട കോലാഹലങ്ങള്‍ അവസാനിച്ചിട്ടില്ല. അതിന് പിന്നാലെ ഇന്റര്‍നെറ്റില്‍ വീണ്ടും താരമാവുകയാണ് ടെന്നീസ് താരം സെറീന വില്യംസ്. സ്തനാര്‍ബുദത്തിന്റെ ബോധവത്കരണത്തിന്റെ ഭാഗമായുള്ള വീഡിയോയില്‍ പാതി നഗ്നയായി പ്രത്യക്ഷപ്പെടുകയാണ് സെറീന വില്യംസ്. 

കൈകള്‍ കൊണ്ട് സ്തനങ്ങള്‍ മറച്ച്, ഐ ടച്ച് മൈ സെല്‍ഫ് എന്ന പാട്ടിലെ വരികളുമായിട്ടാണ് സെറീന പ്രത്യക്ഷപ്പെടുന്നത്. സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ശരീരത്തിലുണ്ടോ എന്ന് സ്ത്രീകള്‍ പരിശോധിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയാണ് വീഡിയോ. 

എന്റെ കംഫേര്‍ട്ട് സോണില്‍ നിന്നും ഇതെന്നെ പുറത്തു കൊണ്ടുവരുന്നു. എന്നാല്‍ ഇത് എല്ലാ സ്ത്രീകളേയും ബാധിക്കുന്ന വിഷയമാണ്. നേരത്തെ കണ്ടെത്തുക എന്നതാണ് പ്രധാനം. നിരവധി ജീവനുകളെ ഇത് രക്ഷപെടുത്തും എന്നും സെറീന പറയുന്നു. 

ഐ ടച്ച് മൈസെല്‍ഫ് എന്ന പാട്ടിന്റെ വരികളെഴുതിയ ക്രിസി ആംഫ്‌ലെറ്റും സ്തനാര്‍ബുദത്തെ തുടര്‍ന്നായിരുന്നു മരിച്ചത്. ക്രിസിയുടെ വരികള്‍ തന്നെയെടുത്ത് സ്തനാര്‍ബുദം സംബന്ധിച്ച് സ്ത്രീകളെ ബോധവാത്മാരാക്കുകയാണ് ഈ പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ