മുംബൈ: മുന്‍ വെസ്റ്റിന്‍ഡീസ് നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ബ്രയാന്‍ ലാറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ലാറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയില്‍ പരേലിലുള്ള ഗ്ലോബല്‍ ആശുപത്രിയിലാണ് ലാറ ചികിത്സ തേടിയത്. ഇതിഹാസ താരത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ലോകകപ്പ് സംപ്രേഷണവുമായി ബന്ധപ്പെട്ടാണ് മുന്‍ വിന്‍ഡീസ് നായകന്‍ ഇന്ത്യയിലെത്തിയത്. ലാറയക്ക് മുന്‍പൊരിക്കല്‍ ഹൃദയ സ്തംഭനം വന്നിരുന്നു. ഇത് തരണം ചെയ്താണ് അദ്ദേഹം ക്രിക്കറ്റുമായി ബന്ധപ്പെട്ട ടെലവിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്.
2007ലാണ് ലാറ വിരമിച്ചത്. ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇന്നും ലാറയുടെ പേരിലാണ്. ഇംഗ്ലണ്ടിനെതിരെ 400 റണ്‍സ് എടുത്താണ് താരം ചരിത്രമെഴുതിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏക ക്വാഡ്രബിളും ഇതുതന്നെ. 299 ഏകദിനങ്ങളില്‍ നിന്ന് 10405 റണ്‍സും 131 ടെസ്റ്റുകളില്‍ നിന്ന് 11953 റണ്‍സുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു കാലത്ത് സച്ചിനോ- ലാറയോ മികച്ച ബാറ്റ്‌സ്മാന്‍ എന്ന തര്‍ക്കം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ സജീവമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates