Sports

പബ്ജി കളിയും ഷോപ്പിങുമായി ഉല്ലാസവാൻമാരായ് താരങ്ങൾ; ദുബായ് വഴി ഇന്ത്യൻ ടീം ലണ്ടനിൽ പറന്നിറങ്ങി

ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിലെത്തി. ഇന്നലെ മുംബൈയിൽ നിന്ന് യാത്ര തിരിച്ച ടീം ഇന്ന് ലണ്ടനിൽ ഇറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിലെത്തി. ഇന്നലെ മുംബൈയിൽ നിന്ന് യാത്ര തിരിച്ച ടീം ഇന്ന് ലണ്ടനിൽ ഇറങ്ങി. ദുബായ് വഴിയാണ് ടീം ഇം​ഗ്ലണ്ടിലേക്ക് പറന്നത്. യാത്രക്കിടെ ടീം ദുബായിൽ ഏറെ നേരം ചെലവഴിച്ചു. 

താരങ്ങള്‍ ഷോപ്പിങ് നടത്തിയും പബ്ജി ഗെയിം കളിച്ചും ഏറെ നേരം ആസ്വദിച്ചു. ചില താരങ്ങള്‍ ഫോട്ടോയെടുത്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.  

ലോകകപ്പിൽ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിന് മുൻപ് ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ സന്നാഹ മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്. താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ട ചിത്രങ്ങൾ വൈറലായി മാറി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT