Sports

പരിഗണിച്ചത് പരിചയസമ്പത്ത്; ഹാഷിം അംലയെ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക ലോകകപ്പിന് 

ഫാഫ് ഡുപ്ലസിസ് നായകനായ 15 അംഗ ടീമിനെയാണ് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: അത്ഭുതങ്ങളോ അമ്പരപ്പിക്കുന്ന തീരുമാനങ്ങളോ ഒന്നുമില്ലാതെ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ക്രിക്കറ്റ് ടീം. ഫാഫ് ഡുപ്ലസിസ് നായകനായ 15 അംഗ ടീമിനെയാണ് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചത്. 

ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന പോരാട്ടത്തില്‍ പരിചയ സമ്പത്തിന് തന്നെയാണ് ദക്ഷിണാഫ്രിക്ക പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. വെറ്ററന്‍ താരം ഹാഷിം അംലയുടെ കാര്യത്തിലായിരുന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. താരത്തിന് ലോകകപ്പ് ടീമില്‍ അവസരം ലഭിക്കില്ലെന്നായിരുന്നു വിലയിരുത്തലുകള്‍. പകരം റീസ ഹെന്റിക്‌സിന് അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ സെലക്ടര്‍മാര്‍ അംലയില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. 

നിലവില്‍ ഫോമില്ലാത്തതാണ് അംലക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഏകദിനത്തില്‍ 8000ത്തിലേറെ റണ്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള അംലയുടെ പരിചയ സമ്പത്ത് താരത്തിന് തുണയായി മാറുകയായിരുന്നു. 

എയ്ഡന്‍ മാര്‍ക്രം, ക്വിന്റന്‍ ഡി കോക്ക് എന്നിവര്‍ക്കൊപ്പം മൂന്നാം ഓപണറായി അംലയെ പരിഗണിക്കാമെന്ന അധിക ആനുകൂല്യമുണ്ട്. കഗിസോ റബാഡ, ആന്‍ഡില്‍ ഫെലുക്വായോ, ലുന്‍ഗി എന്‍ഗിഡി, ഡെയ്ല്‍ സ്‌റ്റെയ്ന്‍ എന്നിവരും ടീമിലുണ്ട്. നിലവില്‍ ഐപിഎല്ലില്‍ മികച്ച ഫോമില്‍ പന്തെറിയുന്ന ഇമ്രാന്‍ താഹിറാണ് ടീമിലെ സ്പിന്നര്‍. പരുക്കേറ്റ് വിശ്രമിക്കുന്ന ജെപി ഡുമിനിയും ടീമിലിടം കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT