ന്യൂഡല്‍ഹി : കേന്ദ്രകായികമന്ത്രി കിരണ്‍ റിജിജുവിന് അപ്രതീക്ഷിത വെല്ലുവിളി. ബോക്‌സിംഗ് ചാമ്പ്യനും ഇന്ത്യയുടെ അഭിമാനതാരവുമായ മേരികോമാണ് മന്ത്രിയെ പോരിന് വെല്ലുവിളിച്ചത്. ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് ട്രെയിനിംഗ് സെന്റര്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു മന്ത്രിക്ക് അപ്രതീക്ഷിത വെല്ലുവിളി നേരിടേണ്ടി വന്നത്.
മന്ത്രിയെ കണ്ട മേരികോം, റിജിജുവിനെ പോരിന് ക്ഷണിച്ചു. എന്നാല്‍ മന്ത്രി രാഷ്ട്രീയക്കാരന്റെ മെയ് വഴക്കത്തോടെ വെല്ലുവിളിയില്‍ നിന്നും ഒഴിഞ്ഞുമാറി. വനിതകളുമായി പോരാട്ടത്തിനില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
തുടര്‍ന്ന് മന്ത്രി റിജിജു, ബോക്‌സിംഗ്, സൈക്ലിംഗ്, ജിംനാസ്റ്റിക്‌സ് താരങ്ങളുമായി ആശയവിനിമയം നടത്തി. താരങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ മികവ് തെളിയിക്കാന്‍ വേണ്ട എല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
Six times World Boxing Champion and India's pride, Mary Kom kept saying; Come on, come on, let's fight!
I was so scared that I had to take an excuse. So I said, "I don't fight with women"
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates