Sports

പോളണ്ടിനേയും തകര്‍ത്തു, അതും 10-0ന്; വിജയ തേരോട്ടം തുടര്‍ന്ന് ഇന്ത്യ

എതിരില്ലാത്ത പത്ത് ഗോളുകള്‍ക്ക് പോളണ്ടിനെ പഞ്ഞിക്കിട്ടാണ് ടൂര്‍ണമെന്റിലെ ലീഗ് ഘട്ടം തോല്‍വി അറിയാതെ ഇന്ത്യ അവസാനിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സുല്‍ത്താന്‍ അസ്ലാന്‍ ഷാ കപ്പില്‍ തകര്‍പ്പന്‍ കളി തുടര്‍ന്ന് ഇന്ത്യന്‍ ഹോക്കി ടീം. എതിരില്ലാത്ത പത്ത് ഗോളുകള്‍ക്ക് പോളണ്ടിനെ പഞ്ഞിക്കിട്ടാണ് ടൂര്‍ണമെന്റിലെ ലീഗ് ഘട്ടം തോല്‍വി അറിയാതെ ഇന്ത്യ അവസാനിപ്പിക്കുന്നത്. 

അസ്ലാന്‍ഷാ കപ്പിലെ ഏറ്റവും ഉയര്‍ന്ന മാര്‍ജിനിലെ ജയമാണ് പോളണ്ടിനെതിരെ ഇന്ത്യ നേടിയിരിക്കുന്നത്. പോയിന്റ് ടേബിളില്‍ മുന്നിലുള്ള ഇന്ത്യ നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. സൗത്ത് കൊറിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. 

നാല് ജയവും ഒരു സമനിലയുമായിട്ടാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്. കഴിഞ്ഞ മത്സരത്തില്‍ കാനഡയെ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്ത് വന്ന ഇന്ത്യ, പോളണ്ടിന് മുന്നിലേക്കെത്തിയപ്പോള്‍ കൂടുതല്‍ ആക്രമണകാരികളായി. കളി തുടങ്ങി ആദ്യ ഏഴ് മിനിറ്റില്‍ തന്നെ ഇന്ത്യന്‍ പട രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കി. 

വിവേക് പ്രസാദ് തുടങ്ങിവെച്ച ഗോള്‍ വേട്ട അമിത് റോഹിന്‍ദാസ് അവസാനിപ്പിച്ചു. അപ്പോഴേക്കും ഗോള്‍വല ഇന്ത്യ പത്ത് വട്ടം ചലിപ്പിച്ചിരുന്നു. സുമിത്, വരുണ്‍ കുമാര്‍, സുരേന്ദര്‍ കുമാര്‍, സിമ്രാന്‍ജീത് സിങ്, മന്ദീപ് എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ വല ചലിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാം അവസാനിച്ചെന്നാണ് കരുതിയത്, ഇത് രണ്ടാം ജന്മം; മോദി മഹാനായ മനുഷ്യന്‍'; വീണ്ടും പ്രതികരണവുമായി 15കാരി

'പല ദിവസങ്ങളിലും ഞാൻ രാത്രി ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ട്; പക്ഷേ പിറ്റേദിവസം നമുക്ക് പുതിയൊരു ദിവസമാണ്'

കേരളത്തിലെ വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണവേട്ട; ഒരു ആഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം

'വെള്ളത്തിലിറക്കിയാല്‍ പിടലിക്കിരിക്കും'; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി 'വെള്ളത്തിലാശാന്‍'

അഭിജിത് ദീപ്‌കെ എങ്ങനെ യുഎസ് വിദ്യാഭ്യാസം നേടി, പിതാവിന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷണം വേണം; ആവശ്യം ഉന്നയിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍