Sports

മദ്യലഹരിയില്‍ അയല്‍വാസിയേയും ഏഴു വയസുകാരനേയും മര്‍ദിച്ചു; മുന്‍ പേസര്‍ പ്രവീണ്‍ കുമാറിനെതിരെ പരാതി

തനിക്കിപ്പോള്‍ വധഭീഷണികള്‍ വരുന്നതായും, ഒത്തുതീര്‍പ്പിലെത്താനാണ് പൊലീസ് നിര്‍ബന്ധിക്കുന്നതെന്നും ദീപക് ശര്‍മ

Author : സമകാലിക മലയാളം ഡെസ്ക്

മീററ്റ്: ഇന്ത്യന്‍ മുന്‍ താരം പ്രവീണ്‍ കുമാര്‍ മര്‍ദ്ദിച്ചതായി ആരോപിച്ച് താരത്തിന്റെ അയല്‍വാസി പൊലീസില്‍ പരാതി നല്‍കി. മദ്യലഹരിയിലെത്തിയ പ്രവീണ്‍ കുമാര്‍ തന്നേയും തന്റെ ഏഴ് വയസുള്ള മകനേയും മര്‍ദിച്ചതായാണ് ഇവര്‍ മീററ്റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

ദീപക് ശര്‍മ എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. രാജ്യാന്തര ക്രിക്കറ്റ് താരം ഉള്‍പ്പെട്ട കേസായതിനാല്‍ പരാതി സ്വീകരിക്കാതെ ഉന്നത ഉദ്യോഗസ്ഥരെ കാണാനാണ് പൊലീസുകാര്‍ ആവശ്യപ്പെട്ടതെന്ന് ദീപക് ശര്‍മ പറയുന്നു. 

സംഭവത്തെ കുറിച്ച് പരാതിക്കാരന്‍ പറയുന്നത് ഇങ്ങനെ, മകനെ കാത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. ഈ സമയം കാറില്‍ വന്ന പ്രവീണ്‍ കുമാര്‍ കാറില്‍ നിന്നിറങ്ങി ആദ്യം ബസ് ഡ്രൈവറേയും പിന്നാലെ എന്നേയും അസഭ്യം പറഞ്ഞു. മദ്യലഹരിയിലായിരുന്നു പ്രവിണ്‍ കുമാര്‍. എന്നെ മര്‍ദിക്കുകയും കയ്യൊടിക്കുകയും ചെയ്തു. പ്രവിണ്‍ കുമാര്‍ എന്റെ മകനെ തള്ളിയിട്ടു. അവനും പരിക്കേറ്റു, പരാതിക്കാരന്‍ പറയുന്നു. 

തനിക്കിപ്പോള്‍ വധഭീഷണികള്‍ വരുന്നതായും, ഒത്തുതീര്‍പ്പിലെത്താനാണ് പൊലീസ് നിര്‍ബന്ധിക്കുന്നതെന്നും ദീപക് ശര്‍മ വാര്‍ത്ത ഏജന്‍സയായ എഎന്‍ഐയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രവിണ്‍ കുമാര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 68 ഏകദിനത്തില്‍ നിന്ന് 77 വിക്കറ്റ് വീഴ്ത്തിയ താരം ആറ് ടെസ്റ്റുകളും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT