Sports

രഞ്ജി ട്രോഫി; കേരളത്തെ ജയത്തിലേക്കെത്തിച്ച് മധ്യപ്രദേശുകാരന്‍, ആന്ധ്രയെ തകര്‍ത്തുവിട്ടു

ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിയടിച്ച സക്‌നേസ രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് വീഴ്ത്തി ആന്ധ്രയുടെ നട്ടെല്ലൊടിക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

രഞ്ജി ട്രോഫിയില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് ഒന്‍പത് വിക്കറ്റ് ജയം. മധ്യപ്രദേശില്‍ നിന്നും കേരളത്തിലേക്കെത്തിയ സക്‌സേനയുടെ ഓള്‍ റൗണ്ട് മികവിലാണ് കേരളം ജയം പിടിച്ചത്. 

ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിയടിച്ച സക്‌നേസ രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് വീഴ്ത്തി ആന്ധ്രയുടെ നട്ടെല്ലൊടിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത കേരളം 328 റണ്‍സിന് പുറത്തായപ്പോള്‍ ആന്ധ്രയ്ക്ക് 254 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ആന്ധ്രയെ കേരളം 115 റണ്‍സിന് ചുരുട്ടിക്കെട്ടി. 

43 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ ജയം പിടിച്ചു. ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന് വേണ്ടി സക്‌സേനയ്‌ക്കൊപ്പം അരുണ്‍ കാര്‍ത്തിക്കും രോഹന്‍ പ്രേമും ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. സഞ്ജു സാംസണ്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് കേരളത്തെ ആശങ്കയിലാഴ്ത്തുന്ന ഘടകം.

രണ്ടാം ഇന്നിങ്‌സില്‍ 21 ഓവറില്‍ 45 റണ്‍സ് മാത്രം വഴങ്ങിയാണ് സക്‌സേന എട്ട് വിക്കറ്റ് വീഴ്ത്തിയത്. രഞ്ജിയിലെ കേരളത്തിന്റെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ആന്ധ്രയ്‌ക്കെതിരായ ജയത്തോടെ ആറ് പോയിന്റ് കേരളം സ്വന്തമാക്കി. നവംബര്‍ 20ന് ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലോൺ ആപ്പിന്റെ പേരിൽ തലസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്, ലക്ഷ്യം വിദേശ മലയാളികൾ'; ഉത്തരേന്ത്യക്കാർ പിടിയിൽ

ഭാരോദ്വഹനത്തില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ; ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

പൊലീസ് അസോസിയേഷനിലും 'വെട്ട്'; ഇനി രണ്ട് സംഘടനകൾ മാത്രം!

'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; ഇവരില്‍ കൊലക്കേസ് പ്രതികളും പോക്‌സോ പ്രതികളുമെന്ന് ഡല്‍ഹി പൊലീസ്

'ധര്‍മേന്ദ്ര പ്രധാന്‍ അഴിമതിയുടെ പ്രതീകം; പാര്‍ലമെന്റിലെ സ്വീകരണം കുട്ടികളുടെ ഭാവി തകര്‍ത്തതിന്റെ ആഘോഷം'