Sports

ലോക ബാഡ്മിന്റണ്‍; മലയാളി താരം പ്രണോയ് പൊരുതി വീണു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്എസ് പ്രണോയിക്ക് തോല്‍വി

Author : സമകാലിക മലയാളം ഡെസ്ക്

ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്എസ് പ്രണോയിക്ക് തോല്‍വി. പുരുഷ സിംഗിള്‍സ് മൂന്നാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ കെന്റോ മൊമോട്ടോയോടാണ് പ്രണോയ് തോല്‍വി വഴങ്ങിയത്. രണ്ട് സെറ്റില്‍ മത്സരം തീര്‍ന്നെങ്കിലും പ്രണോയ് പൊരുതിയാണ് തോല്‍വി സമ്മതിച്ചത്. മത്സരം 56 മിനുട്ട് നീണ്ടുനിന്നപ്പോള്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജപ്പാന്‍ താരം വിജയം പിടിച്ചത്. സ്‌കോര്‍: 19-21, 12-21. 

ആദ്യ സെറ്റില്‍ കട്ടയ്ക്ക് നിന്ന പ്രണോയ് അവസാന ഘട്ടത്തിലാണ് മത്സരം കൈവിട്ടത്. ആറ് തവണ പോയിന്റ് നില തുല്ല്യതയിലായിരുന്നു. 19-19 എന്ന നിലയില്‍ തുടരെ രണ്ട് പോയിന്റുകള്‍ വഴങ്ങിയാണ് മലയാളി താരം സെറ്റ് കൈവിട്ടത്. 

രണ്ടാം സെറ്റില്‍ മികവ് പുലര്‍ത്താന്‍ പ്രണോയ്ക്ക് സാധിക്കാഞ്ഞത് തിരിച്ചടിയായി. നാല് പോയിന്റ് കഴിഞ്ഞപ്പോള്‍ തീര്‍ത്തും ഏകപക്ഷീയമായാണ് മൊമൊട്ടോ പോയിന്റുകള്‍ വാരിക്കൂട്ടിയത്.

മുന്‍ ലോക ചാമ്പ്യനും ചൈനീസ് ബാഡ്മിന്റണ്‍ ഇതിഹാസവുമായ ലിന്‍ ഡാനെ തോല്‍പ്പിച്ചാണ് പ്രണോയ് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറില്‍ മലേഷ്യയുടെ 14ാം സീഡ് ലീ സി ജിയായാണ് കെന്റോയുടെ എതിരാളി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT