Sports

'ലോകകപ്പില്‍ അയാള്‍ക്കെതിരെ പന്തെറിയാന്‍ പേടി' ; ഭയക്കുന്ന ഇന്ത്യന്‍ താരത്തെക്കുറിച്ച് ലസിത് മലിംഗ

ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ അയാള്‍ക്കെതിരെ പന്തെറിയാന്‍ താന്‍ ഭയക്കുമെന്ന് മലിംഗ

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: വരുന്ന ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിനെതിരെ പന്തെറിയാന്‍ തനിക്ക് പേടിയാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റര്‍ ലസിത് മലിംഗ. തകര്‍പ്പന്‍ ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ പന്തെറിയാനാണ് ഭയമെന്ന് ലങ്കന്‍ പേസ് ബൗളര്‍ വെളിപ്പെടുത്തി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളാണ് മലിംഗയും പാണ്ഡ്യയും.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ പാണ്ഡ്യയുടെ ഇന്നിങ്‌സിന് പിന്നാലെയാണ് മലിംഗയുടെ പ്രതികരണം. പാണ്ഡ്യ മികച്ച ഫോമിലാണ്. ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ അയാള്‍ക്കെതിരെ പന്തെറിയാന്‍ താന്‍ ഭയക്കുമെന്നുമാണ് മലിംഗ പറഞ്ഞത്. ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ പാണ്ഡ്യയെ അടിച്ചുതകര്‍ക്കാന്‍ വിടരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ 16 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സും അടക്കം പാണ്ഡ്യ പുറത്താകാതെ 37 റണ്‍സെടുത്തു. അവസാന 2 ഓവറില്‍ 22 റണ്‍സ് വേണ്ടിയിരിക്കെ, പവന്‍ നേഗിയെറിഞ്ഞ 19-ാം ഓവറില്‍ തന്നെ പാണ്ഡ്യ കളി തീര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്