Sports

ശ്രേയസ് സ്‌ഫോടനത്തില്‍ കൂറ്റന്‍ സ്‌കോറുമായി ഡല്‍ഹി 

കൊല്‍ക്കത്തയ്‌ക്കെതിരേ ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍ -10 സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമടക്കം 40 ബോളില്‍ നിന്ന് 93റണ്‍സ് ശ്രേയസ് അയ്യര്‍ നേടി 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗൗതം ഗംഭീര്‍ സ്ഥാനമൊഴിഞ്ഞ ശേഷം ഡല്‍ഹിയുടെ കപ്പിത്താനായി ചുമതലയേറ്റ ശ്രേയസ് അയ്യരും ഇന്ത്യന്‍ ജൂനിയര്‍ പ്രതിഭാസം പൃഥ്വി ഷായുടെ ബാറ്റിങ് വെടിക്കെട്ടില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍. ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡയിത്തല്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു.

ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ കോളിന്‍ മണ്‍റോയും പൃഥ്വിഷായും മികച്ച തുടക്കം നല്‍കിയ ഡല്‍ഹിക്ക് പിന്നീടെത്തിയ ശ്രേയസ് അയ്യരും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഉഗ്രന്‍ പിന്തുണ നല്‍കി. 10 സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമടക്കം 40 ബോളില്‍ നിന്ന് 93 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍.

വമ്പന്‍ ബോളിങ് നിരയെ കൂസലില്ലാതെ നേരിട്ട് അര്‍ധ സെഞ്ച്വറി നേടിയ പൃഥ്വി ഷാ 44 ബോളില്‍ നിന്ന് ഏഴ് ബൗണ്ടറികളും ഒരു സിക്‌സുമടക്കം 62 റണ്‍സെടുത്തു. പിയൂഷ് ചൗള, ശിവം മാവി, ആ്‌ന്ദ്രെ റസല്‍ എന്നിവരാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി വിക്കറ്റുകള്‍ നേടിയത്.

ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചിലും തോറ്റ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ഡല്‍ഹിയുടെ ആദ്യ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിരമിക്കുന്നു? ''അച്ഛന്റെ വിയോഗത്തിൽ തകർന്നു, ഫുട്ബോളിൽ തുടരുമോ എന്നതിൽ സംശയം''

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam August 13 |സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിച്ചതിലധികം ലഭിക്കും, യാത്രകൾ സന്തോഷകരമാകും

ധന- നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്; കര്‍ണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

സിംബാബ് വെയില്‍ വൻ ബോട്ടപകടം; 44 മരണം