Sports

സച്ചിനെ വെല്ലുവിളിച്ച് യുവി; വേറിട്ട ബോട്ടില്‍ ചലഞ്ചുമായി ക്രിക്കറ്റ് താരം (വീഡിയോ)

സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് കുപ്പിയുടെ അടപ്പ് തട്ടിതെറിപ്പിക്കുന്ന ബോട്ടില്‍ ക്യാപ് ചലഞ്ച്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് കുപ്പിയുടെ അടപ്പ് തട്ടിതെറിപ്പിക്കുന്ന ബോട്ടില്‍ ക്യാപ് ചലഞ്ച്. ഇപ്പോള്‍ ഇതിന്റെ വേറിട്ട മുഖം അവതരിപ്പിച്ചിരിക്കുകയാണ് യുവരാജ് സിങ്. ഇതൊടൊപ്പം സച്ചിന്‍ ഉള്‍പ്പെടെ മൂന്ന് ക്രിക്കറ്റ് താരങ്ങളെ യുവരാജ് സിങ് വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ്. കയ്യിലെ ബാറ്റ് കൊണ്ട് കുപ്പി ലക്ഷ്യമാക്കി പന്ത് പായിക്കുന്ന വീഡിയോ യുവരാജ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. 

യുവരാജ് ബാറ്റു കൊണ്ട് അടിച്ചുവിട്ട പന്ത് തട്ടി കുപ്പി മറിഞ്ഞുവീഴുന്നതാണ് വീഡിയോയുടെ ഉളളടക്കം. അടപ്പിന് പകരം കുപ്പി തട്ടിതെറിപ്പിക്കുന്ന വ്യത്യസ്ത ചലഞ്ചാണ് യുവരാജ് ഏറ്റെടുത്തത്. ഇതൊടൊപ്പം സച്ചിന് പുറമേ ശിഖര്‍ ധവാന്‍, ക്രിസ് ഗെയില്‍ എന്നിവരെയുമാണ് യുവരാജ് വെല്ലുവിളിച്ചത്. വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

 കുപ്പി താഴെ വീഴുകയോ പൊട്ടുകയോ ചെയ്യാതെ അടപ്പ് അടിച്ചു തെറിപ്പിക്കുക എന്നതാണ് ചലഞ്ച്. ഹോളിവുഡില്‍ ആരംഭിച്ച ചലഞ്ച് മലയാള സസിനിമയില്‍ വരെ എത്തിയിരുന്നു.കസാഖിസ്ഥാനില്‍ നിന്നുള്ള മിക്‌സല്‍ മാര്‍ഷല്‍ ആര്‍ട്‌സ് താരം ഖറോ പഷിയ്ക്കാനാണ് ബോട്ടില്‍ കാപ് തെറിപ്പിച്ച്  ലോകത്തെ ആദ്യം വെല്ലുവിളിച്ചത്. ഹോളിവുഡ് നടനും നിര്‍മാതാവുമായ ജേസന്‍ സ്റ്റാതമിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തോടെ സംഗതി ക്ലിക്കായി. ഇന്ത്യയില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചലഞ്ച് ഏറ്റെടുത്ത് കുപ്പിയുടെ അടപ്പ് ആദ്യം അടിച്ചുതെറിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT