BCCI Fines Abhishek Sharma for Code Breach Despite Impressive Knock Against KKR. ipl/x
Syd

അഭിഷേക് ശർമയ്ക്ക് 'മുട്ടൻ പണി'; കനത്ത പിഴ ചുമത്തി ബിസിസിഐ, കാരണം അവ്യക്തം !

കൊൽക്കത്തക്കെതിരായ മത്സരത്തിൽ മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ ആരാധകരുടെ കൈയ്യടി നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പർ താരം അഭിഷേക് ശർമയ്ക്ക് വൻ പിഴ ചുമത്തി ബിസിസിഐ. ഈഡൻ ഗാർഡൻസിൽ വെച്ച് നടന്ന കൊൽക്കത്തക്കെതിരായ മത്സരത്തിനിടെ താരം പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് സൂചന. മത്സരഫീസിന്റെ 25 ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റുമാണ് അഭിഷേകിന് ശിക്ഷയായി നൽകിയിരിക്കുന്നത്.

'' സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ ഓൾറൗണ്ടറായ അഭിഷേക് ശർമ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീസിന്റെ 25 ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തി. ആർട്ടിക്കിൾ 2.3 പ്രകാരമുള്ള ലെവൽ 1 കുറ്റം ചെയ്തതായി താരം സമ്മതിക്കുകയും മാച്ച് റഫറിയുടെ ശിക്ഷ അംഗീകരിക്കുകയും ചെയ്തു. ലെവൽ 1 ലംഘനങ്ങളിൽ മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്'' എന്നാണ് ഐപിഎൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.

എന്നാൽ, എന്താണ് അഭിഷേക് ചെയ്ത കുറ്റമെന്ന് വ്യക്തമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. 'കാണികൾക്കോ, ടെലിവിഷൻ പ്രേക്ഷകർക്കോ കേൾക്കാവുന്ന വിധത്തിൽ അശ്ലീലമായ അല്ലെങ്കിൽ അപകീര്‍ത്തികരമായി സംസാരിച്ചാൽ കർശന നടപടി സ്വീകരിക്കും'' എന്നതാണ് ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 നിയമം. ഈ നിയമം അനുസരിച്ചുള്ള കുറ്റമാണ് അഭിഷേക് ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം, കൊൽക്കത്തക്കെതിരായ മത്സരത്തിൽ മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ ആരാധകരുടെ കൈയ്യടി നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. 21 പന്തുകളിൽ 48 റൺസ് നേടിയ അഭിഷേക് 4 സിക്സറും 4 ഫോറും പറത്തിയിരുന്നു.

BCCI Fines Abhishek Sharma for Code Breach Despite Impressive Knock Against KKR.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പേരാമ്പ്ര അനൗണ്‍സ്‌മെന്റ് വിവാദം: ടി പി രാമകൃഷ്ണന് നോട്ടീസ്

'നാലു വോട്ടു കിട്ടാന്‍ വേണ്ടിയുള്ള ഇത്തരം പ്രചാരണം സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ വലുത്; ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും'

'ഒരു ദുരൂഹ സാഹചര്യത്തിൽ' ട്രെയിലർ എത്തി; റിലീസ് ഏപ്രിൽ 15 ന്

വെണ്ടയ്ക്ക ഫ്രഷായിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

ഒറ്റയടിക്ക് വര്‍ധിച്ചത് 1,440 രൂപ; സ്വര്‍ണവിലയില്‍ വര്‍ധന

SCROLL FOR NEXT