Iran പിടിഐ
Syd

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

പരുക്കേറ്റ മൂന്ന് പേരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്

Author : സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഇറാന്‍ അബുദാബിയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യാക്കാരനും. മരിച്ച മറ്റൊര്‍ പാക്കിസ്ഥാന്‍ സ്വദേശിയാണ്.പരുക്കേറ്റ മൂന്ന് പേരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. യുഎഇ, ജോര്‍ദാന്‍ സ്വദേശികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

അതേസമയം ഇറാന്റെ നാവിക സേന മേധാവി അലിറേസ തങ്‌സിരിയെ ആക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഹോര്‍മൂസ് കടലിടുക്ക് ഉപരോധത്തിന് പിന്നില്‍ അലിറേസ തങ്‌സിരിയാണെന്നാണ് ഇസ്രയേല്‍ പറയുന്നത്. തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ നടന്ന വ്യോമാക്രമണത്തിലാണ് നാവികസേന കമാന്‍ഡറെ കൊലപ്പെടുത്തിയതെന്നാണ് ടൈംസ് ഓഫ് ഇസ്രയേലിന്റെ റിപ്പോര്‍ട്ട്.

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡറായിരുന്നു അലിറെസ തങ്‌സിരി. ഹോര്‍മുസ് വഴി എണ്ണയും വാതകവും കടത്തിവിടുന്ന, യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങുന്നത് ഉറപ്പാക്കാന്‍ ടാങ്‌സിരിയുടെ കൊലപാതകം സഹായിക്കുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.

Iran missiles kills one Indian injures another in Abu Dabi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാത്തിരിപ്പിന് വിരാമം; പടനയിച്ചവന്‍ തന്നെ നയിക്കും; വിഡി സതീശന്‍ കേരള മുഖ്യമന്ത്രി

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത 'രാഷ്ട്രീയ നിലപാട്'; കേരളത്തിന്റെ 'സതീശനിസം'

Kerala CM Selection Live: വി ഡി സതീശന്‍ മുഖ്യമന്ത്രി

'അമ്പോ... എന്തൊരു ക്യാച്ച്, മിന്നൽ പാണ്ഡെ'; തലയിൽ കൈവെച്ചു കാർത്തിക്, ഞെട്ടിത്തരിച്ച് വിരാട് (വിഡിയോ)

വി ഡി സതീശനു വേണ്ടി ക്ഷേത്രങ്ങളിലും പള്ളികളിലും പ്രത്യേക പ്രാർത്ഥന, ശത്രുസംഹാരപൂജ

SCROLL FOR NEXT