Renu Sudhi 
Syd

'ദിവ്യമായി ഗര്‍ഭം ഉണ്ടാകില്ലല്ലോ, ആ 22 കാരനെ കൊണ്ടു വാ'; ആരോപണങ്ങള്‍ക്കെതിരെ രേണു സുധി

നിനക്കൊക്കെ എന്തിന്റെ കേടാണ്? നാണമാകുന്നില്ലേ?

സമകാലിക മലയാളം ഡെസ്ക്

തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി. രേണു അബോര്‍ഷന്‍ നടത്തിയെന്ന ബിഗ് ബോസ് താരം ഹനാന്റെ പഴയ ഓഡിയോ ക്ലിപ്പ് വീണ്ടും പ്രചരിപ്പിക്കപ്പെടുന്നതിനെതിരെയാണ് രേണു രംഗത്തെത്തിയിരിക്കുന്നത്. ദിവ്യ ഗര്‍ഭം ഉണ്ടാകില്ലല്ലോ, ഉത്തരവാദിയെ നിങ്ങള്‍ കൊണ്ടു വാ എന്നാണ് രേണു പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു രേണുവിന്റെ പ്രതികരണം.

''ഹനാന്‍ പറഞ്ഞ കഥകള്‍ വീണ്ടും വോയ്‌സായി കുത്തിപ്പൊക്കുന്നുണ്ട്. പലരും അത് ഷെയര്‍ ചെയ്യുന്നുണ്ട്. പലരും ആസ്വദിക്കുന്നുണ്ട്. നിനക്കൊക്കെ എന്തിന്റെ കേടാണ്. നാണമാകുന്നില്ലേ പിന്നെയും കുത്തിപ്പൊക്കാനും എന്നെക്കുറിച്ച് ഇങ്ങനെ സംസാരിക്കാനും. എന്തായാലും ദിവ്യമായി ഉണ്ടാകില്ലല്ലോ. അതിന്റെ ഉത്തരവാദിയെ നിങ്ങള്‍ കൊണ്ട് വാ. കൊണ്ടുവന്നിട്ട് ബാക്കി കാര്യം ചെയ്യ്.'' രേണു പറയുന്നു.

''ഹനാന്‍ പറയുന്നത് 22കാരനാണെന്നാണ്. എങ്കില്‍ അവനെ കൊണ്ട് വരട്ടെ. ആണില്ലാതെ പെണ്ണ് ഗര്‍ഭിണിയാകില്ലല്ലോ. പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്. കാരണം ഹനാന്‍ എന്റെ സുഹൃത്തായിരുന്നു. പുള്ളിക്കാരി എങ്ങനെയാണ് ഇങ്ങനെ തിരിഞ്ഞതെന്ന് എനിക്കറിയില്ല. ഞാന്‍ എവിടെയും അവര്‍ക്കെതിരെ പറഞ്ഞിട്ടില്ല. ഇപ്പോള്‍ അവരെന്റെ കൂട്ടുകാരിയല്ല. എന്നെപ്പറ്റി അനാവശ്യം പറഞ്ഞാല്‍ അവരെന്റെ കൂട്ടുകാരിയല്ല.'' രേണു പറയുന്നു.

വേറെ ചിലര്‍ പറയുന്നത് സുധി ചേട്ടനുള്ളപ്പോള്‍ ഞാന്‍ വേറൊരാളുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചെന്നാണ്. സ്വന്തം വീട്ടിലെ കാര്യമന്വേഷിക്കാതെ രേണു സുധി എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്നു. നാണവും മാനവുമില്ലേ നിങ്ങള്‍ക്കൊക്കെ എന്നും രേണു തുറന്നടിക്കുന്നുണ്ട്. ഉത്തരവാദിയെ കൊണ്ടുവാ. എന്നിട്ട് നമുക്ക് ഒരുമിച്ചങ്ങ് കേസ് കൊടുക്കാം. അവിടെ വെച്ച് കാണാം എന്നും രേണു പറയുന്നു.

Renu Sudhi slams abortion allegations. Asks Hanan to bring the 22 years old guy she mentioned in the audio.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്ഡിപിഐ നിലപാട് അവരോട് ചോദിക്കണം’; ഡീല്‍ ആരോപണത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

യുഡിഎഫ് മതസംഘടനകളില്‍ സ്വാധീനം ചെലുത്തി മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചു: കെ എം അഷ്‌റഫ്

'മറ്റൊരാളെ വേദനിപ്പിക്കുന്നതിലൂടെ അവർക്ക് സന്തോഷം കിട്ടുന്നുണ്ടാകാം; വിമർശനങ്ങൾ കൂടുതലും കുടുംബത്തിൽ നിന്ന്'

'ഒരു കാൽ ചെറുതായിരുന്നു, നടക്കാനോ ഓടാനോ കഴിയില്ല'; മകളുടെ രോ​ഗത്തെക്കുറിച്ച് വരുൺ ധവാൻ

ഒലിച്ചുപോയത് 1.75 ലക്ഷം കോടി രൂപ, ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; പൊള്ളി റിലയന്‍സ് ഓഹരി

SCROLL FOR NEXT