Google Gemini  Google Gemini
Technology

ഫോണില്‍ തന്നെ നോക്കിയിരുപ്പാണോ? കണ്ണിനെ രക്ഷിക്കാന്‍ 'ബ്ലൂ ലൈറ്റ് ഫില്‍ട്ടര്‍', ഈ സെറ്റിങ്‌സുകള്‍ ഓണ്‍ ചെയ്യാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി സ്മാര്‍ട്ട്‌ഫോണുകള്‍ മാറിക്കഴിഞ്ഞു. വിദ്യാര്‍ഥികള്‍ മുതല്‍ പ്രായമായവര്‍ വരെ കൂടുതല്‍ സമയം സ്മാര്‍ട്ട് ഫോണില്‍ ചെലിവിടുന്നു. ഇമെയിലുകള്‍ പരിശോധിക്കുന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നത് വരെ നീളുന്നു ഫോണിന്റെ ഉപയോഗങ്ങള്‍. മണിക്കൂറുകളോളം ഈ ചെറിയ സ്‌ക്രീനുകളിലേക്ക് തന്നെ നോക്കിയിരിക്കുമ്പോള്‍ തുടര്‍ച്ചയായി നീല വെളിച്ചം (blue light) ഏല്‍ക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതല്ല. കണ്ണുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ അറിയാം.

ബ്ലൂലൈറ്റ് ഏല്‍ക്കുന്നത് കുറയ്ക്കുക

സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ഡിവൈസുകളില്‍ നിന്ന് വരുന്ന ബ്ലൂലൈറ്റ് കണ്ണിനുള്ളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയും, റെറ്റിനയ്ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്‌തേക്കാം. അമിതമായി നീല വെളിച്ചം ഏല്‍ക്കുന്നത് കാലക്രമേണ തിമിരം പ്രായവുമായി ബന്ധപ്പെട്ട മാക്യുലാര്‍ ഡീജനറേഷന്‍ തുടങ്ങിയ നേത്രരോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ബ്രൈറ്റ്നസ് കുറയ്ക്കുക

കണ്ണുകള്‍ക്കുണ്ടാകുന്ന ആയാസം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പവഴികളിലൊന്ന് ഫോണിന്റെ ബ്രൈറ്റ്നസ് ക്രമീകരിക്കുക എന്നതാണ്. ബ്രൈറ്റ്നസ് പരമാവധി കൂട്ടി വെക്കുന്നത് കണ്ണുകള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. പകരം, കുറഞ്ഞ വെളിച്ചമുള്ള സാഹചര്യങ്ങളില്‍ പ്രത്യേകിച്ച്, കണ്ണുകള്‍ക്ക് സുഖകരമായ രീതിയില്‍ ബ്രൈറ്റ്നസ് കുറച്ചു വെക്കുക.

'20-20-20' നിയമം പാലിക്കുക

ദീര്‍ഘനേരം സ്‌ക്രീനിലേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ണുകള്‍ വരണ്ടുപോകാനും ക്ഷീണത്തിനും കാരണമാകും. ഇത് ഒഴിവാക്കാന്‍ '20-20-20' നിയമം പരീക്ഷിക്കാവുന്നതാണ്: ഓരോ 20 മിനിറ്റ് കൂടുമ്പോഴും, 20 അടി അകലെയുള്ള എന്തെങ്കിലും വസ്തുവിലേക്ക് 20 സെക്കന്‍ഡ് നേരം നോക്കുക. ഈ ലളിതമായ വ്യായാമം കണ്ണുകള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കുകയും, അവയെ വീണ്ടും സാധാരണ നിലയിലേക്ക് കൊണ്ടുവരാനും സഹായിക്കുന്നു.

'നൈറ്റ് മോഡ്' ഉപയോഗിക്കുക

ഇന്നത്തെ മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും 'നൈറ്റ് മോഡ്' അല്ലെങ്കില്‍ 'ബ്ലൂ ലൈറ്റ് ഫില്‍ട്ടര്‍' എന്ന സൗകര്യമുണ്ട്. ഇത് ഓണ്‍ ചെയ്യുന്നതിലൂടെ ഡിവൈസുകളില്‍ നിന്ന് വരുന്ന നീല വെളിച്ചത്തിന്റെ അളവ് കുറയ്ക്കും. ഈ ചെറിയ മാറ്റം നിങ്ങളുടെ കണ്ണുകള്‍ക്ക് വലിയ ആശ്വാസം നല്‍കും.

കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മുക

ഫോണില്‍ മുഴുകിയിരിക്കുമ്പോള്‍ ഇടയ്ക്കിടെ കണ്ണുകള്‍ ചിമ്മുന്നത് നല്ലതാണ്. കണ്ണുകള്‍ക്ക് ഈര്‍പ്പവും സുഖവും ലഭിക്കുന്നതിനായി, ഇടയ്ക്കിടെ കണ്ണുകള്‍ ചിമ്മുക. അല്ലെങ്കില്‍ ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കുകയോ ചെയ്യുക.

കണ്ണുകള്‍ക്ക് ഇടയ്ക്കിടെ വിശ്രമം നല്‍കുക.

മണിക്കൂറുകളോളം ഫോണില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ കണ്ണുകള്‍ക്ക് വിശ്രമം നല്‍കേണ്ടത് വളരെ പ്രധാനമാണ്. ഓരോ മണിക്കൂറിലും ഫോണിനും കണ്ണിനും വിശ്രമം നല്‍കുക. നിങ്ങളുടെ കണ്ണുകള്‍ക്ക് വിശ്രമം നല്‍കുന്നത് കൂടുതല്‍ ഉന്മേഷവും നല്‍കും. ഈ കാര്യങ്ങള്‍ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, അമിതമായ ഫോണ്‍ ഉപയോഗം മൂലമുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

'Blue Light Filter' – turn on these settings on your phone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജഡ്ജിയുടെയല്ല, ആരുടെ മകനായാലും എന്താണ്?; ചേരാനെല്ലൂരിൽ പൊലീസിന് വീഴ്ച : രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ; 'സത്യം ശിവം സുന്ദരം' കുറിച്ച് രാഹുൽ ഗാന്ധി

ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ വരുന്നു; എഐ ഭീമന്‍ ആന്ത്രോപിക് ഓഹരി വിപണിയിലേക്ക്

ജിയോ പ്ലാറ്റ്‌ഫോംസ് ലിസ്റ്റിങ് നാളെ, ഗ്രേ മാര്‍ക്കറ്റില്‍ നേട്ടം; അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഇന്ന് റീഫണ്ട്, ഓഹരി ലഭിച്ചോ എന്ന് അറിയാം

ഫിയർലെസ് നളിനി;'ബാച്ച്‌ലർ പാർട്ടി deux'- ലെ പാരിസ് ലക്ഷ്മിയുടെ പോസ്റ്റർ പുറത്ത്