How to Create a Strong Password and Avoid These Common Mistakes. ai image
Technology

ജനനത്തീയതി ആണോ നിങ്ങളുടെ പാസ്‌വേഡ് ? ഈ തെറ്റുകൾ ഒഴിവാക്കുക

ഇ- മെയിൽ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ബാങ്കിങ് തുടങ്ങിയ അക്കൗണ്ടുകൾക്ക് ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നത് വലിയ സുരക്ഷാ വീഴ്ചയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഇ- മെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്കിങ് ആപ്പുകൾ, ഓൺലൈൻ ഷോപ്പിങ് തുടങ്ങി മിക്ക പ്ലാറ്റുഫോമുകളുടെയും സുരക്ഷ ഉറപ്പാക്കാൻ നമ്മൾ പാസ്‌വേഡ് ഉപയോഗിക്കാറുണ്ട്. എളുപ്പത്തിൽ ഓർത്തിരിക്കാനായി സ്വന്തം പേര്, ജനനത്തീയതി, മൊബൈൽ നമ്പർ തുടങ്ങിയവ പാസ്‌വേഡായി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും.

ഇത്തരം പാസ്‌വേഡുകൾ സൈബർ കുറ്റവാളികൾക്ക് ഊഹിച്ചെടുക്കാൻ എളുപ്പമാണ്. അതിനാൽ ഓൺലൈൻ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ശക്തമായ പാസ്‌വേഡ് നിർമ്മിക്കേണ്ടത് ആവശ്യമാണ്.

എങ്ങനെയായിരിക്കണം പാസ്‌വേഡ്?

കുറഞ്ഞത് 12 മുതൽ 16 വരെ അക്കങ്ങളും ചിഹ്നങ്ങളും അക്ഷരങ്ങളും ചേർത്താണ് പാസ്‌വേഡ് നിർമിക്കേണ്ടത്. വലിയക്ഷരങ്ങൾ, ചെറിയക്ഷരങ്ങൾ, അക്കങ്ങൾ, പ്രത്യേക ചിഹ്നങ്ങൾ എന്നിവ ചേർക്കാം. ഓർത്തിരിക്കാൻ എളുപ്പമുള്ളതും മറ്റുള്ളവർക്ക് ഊഹിക്കാൻ പ്രയാസമുള്ളതുമായ വാക്കുകളുടെ കൂട്ടം ഉപയോഗിക്കുന്നതും നല്ലൊരു മാർഗമാണ്. പേരുകൾ, ജനനത്തീയതികൾ, തുടർച്ചയായ അക്കങ്ങൾ തുടങ്ങിയവ പാസ്‌വേഡ് ആയി ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടത് ആണ്.

എല്ലാ അക്കൗണ്ടുകൾക്കും ഒരേ പാസ്‌വേഡ് വേണ്ട

ഇ- മെയിൽ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ബാങ്കിങ് തുടങ്ങിയ അക്കൗണ്ടുകൾക്ക് ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നത് വലിയ സുരക്ഷാ വീഴ്ചയാണ്. ഒരു വെബ്സൈറ്റിൽനിന്ന് പാസ്‌വേഡ് ചോർന്നാൽ മറ്റ് അക്കൗണ്ടുകളിലേക്കും കടന്നുകയറാൻ തട്ടിപ്പുകാർക്ക് ശ്രമിക്കാം. ഓരോ അക്കൗണ്ടിനും വ്യത്യസ്തമായ പാസ്‌വേഡ് ഉപയോഗിക്കുക. പാസ്‌വേഡുകൾ ഓർത്തുവയ്ക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വിശ്വസനീയമായ പാസ്‌വേഡ് മാനേജർ ഉപയോഗിക്കാം.

പാസ്‌വേഡ് പങ്കുവയ്ക്കരുത്

പാസ്‌വേഡ് സുഹൃത്തുക്കളുമായോ അപരിചിതരുമായോ പങ്കുവയ്ക്കരുത്. ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാലും ആരുമായും പാസ്‌വേഡ്, ഒടിപി, മറ്റ് രഹസ്യ വിവരങ്ങൾ പങ്കിടരുത്. പാസ്‌വേഡുകൾ ഫോണിലെ സുരക്ഷിതമല്ലാത്ത കുറിപ്പുകളിലോ എല്ലാവർക്കും കാണാവുന്ന ഇടങ്ങളിലോ സൂക്ഷിക്കുന്നതും ഒഴിവാക്കണം.

ടു-ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുക

പാസ്‌വേഡിന് പുറമേ മറ്റൊരു പരിശോധന കൂടി ആവശ്യപ്പെടുന്ന ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) പ്രവർത്തനക്ഷമമാക്കുന്നത് അക്കൗണ്ടുകളുടെ സുരക്ഷ വർധിപ്പിക്കും. അപരിചിതമായ ലോഗിൻ അറിയിപ്പുകൾ ലഭിച്ചാൽ അവ പരിശോധിക്കുകയും പാസ്‌വേഡ് ചോർന്നതായി സംശയമുണ്ടെങ്കിൽ ഉടൻ മാറ്റുകയും വേണം. ശക്തമായ പാസ്‌വേഡും സുരക്ഷാ മുൻകരുതലുകളും ഒരുമിച്ചുപയോഗിച്ചാൽ ഓൺലൈൻ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കുറയ്ക്കാനാകും.

How to Create a Strong Password and Avoid These Common Mistakes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സരളമല്ല, ഇത് കരാളം, മുഖ്യമന്ത്രി വേണ്ടത്ര പഠിച്ചിട്ടില്ല'; സരള്‍ ബില്ലിനെതിരെ ജി സുധാകരന്‍; പിന്തുണച്ച് പ്രതിപക്ഷം

'ഞാന്‍ രഹസ്യമായി കല്യാണം കഴിക്കുകയാണെന്ന് അവര്‍ കരുതി, എല്ലാം ഒളിപ്പിക്കേണ്ടി വന്നു'; തുറന്നു പറഞ്ഞ് സായ് പല്ലവി

'അവളെ കാണണമെങ്കിൽ ദീപാവലിയോ പൊങ്കലോ വരണം; ഖുശ്ബു എന്ന പേരിന്റെ അർഥം അറിയാമോ ?' ഉറ്റസുഹൃത്തിനെക്കുറിച്ച് നടി

ചൊക്രമുടിയിലെ നീലക്കുറിഞ്ഞി കാണാൻ കഴിഞ്ഞില്ലേ? സഞ്ചാരികളെ വരവേൽക്കാൻ മീശപ്പുലിമല

RGCB: രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ ലബോറട്ടറി ടെക്നോളജിസ്റ്റ് ഒഴിവുകൾ