സാഹസിക ടൂറിസത്തിൽ പരിശീലനം നൽകാൻ അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റ് കോഴ്സ്

ഓട്ടോമൊബൈൽ മേഖലയിൽ വർദ്ധിച്ചുവരുന്ന വൈദഗ്ധ്യമുള്ള തൊഴിൽ അവസരങ്ങൾ മുന്നിൽ കണ്ട് ഈ രംഗത്തേക്ക് സ്ത്രീകൾക്കും തുല്യ അവസരം നൽകി അതുവഴി സ്ഥിര വരുമാനവും സുരക്ഷിതമായ തൊഴിലിടവും ഉറപ്പാക്കുകയാണ് ലക്ഷ്യം
 adventure tourism.
Adventure Activity Assist Course to provide training in adventure tourism Freepik.com
Updated on
2 min read

സാഹസിക ടൂറിസത്തിൽ പരിശീലനം നൽകാൻ അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റ് കോഴ്സ്

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും ചേ‍ർന്ന് സാഹസിക ടൂറിസത്തിൽ പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നു.

അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് എന്ന സാഹസിക ടൂറിസം പരിശീലന കോഴ്സി​ന്റെ കാലാവധി ഏഴ് ദിവസമാണ്. തിരുവനന്തപുരത്ത് വച്ചാണ് കോഴ്സ് സംഘടിപ്പിക്കുന്നത്.

എട്ടാം ക്ലാസ് പാസായ 2025 ഒക്ടോബർ ഒന്നിന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ മികച്ച ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം.

 adventure tourism.
വിവിധ നഴ്സിങ്, അലൈഡ് ഹെൽത്ത്സയൻസ് കോഴ്സുകളുടെ സ്പെഷ്യൽ അലോട്ട്മെ​ന്റ്, രണ്ടാംഘട്ട അലോട്ട്മെ​ന്റ് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു

ഒക്ടോബർ 22 നാണ് അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്സ് പുതിയ ബാച്ച് ആരംഭിക്കുന്നത്. ഈ ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നൽകണം.

ഒക്ടോബർ 17 നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 695014 വിലാസത്തിൽ അപേക്ഷ ലഭ്യമാക്കണം.

ഇമെയിൽ: kittstraining@gmail.com, ഫോൺ: 8129816664.

 adventure tourism.
തൊഴിൽ സുരക്ഷയാണ് ഇഷ്ടം, മില്ലേനിയലുകളും ബൂമറുകളും കൈയൊഴിഞ്ഞ ജോലിക്ക് കൈകൊടുത്ത് ജെൻ സി

ഓട്ടോമൊബൈൽ മേഖലയിൽ വനിതകൾക്ക് അവസരം ലഭിക്കുന്നതിനുള്ള പരിശീലനവുമായി അസാപ്

സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരള മഹീന്ദ്ര & മഹീന്ദ്രയും ഇറാം ടെക്‌നോളജീസുമായി സഹകരിച്ച്, 'നാരിചക്ര' പ്രോഗ്രാമിന് തുടക്കം കുറിച്ചു.

സ്ത്രീകളുടെ പങ്കാളിത്തം പൊതുവിൽ കുറവുള്ള വാഹന വിപണന മേഖലയിൽ സ്ത്രീകൾക്ക് പരിശീലനം നൽകിയ ശേഷം മഹീന്ദ്ര & മഹീന്ദ്ര യുടെ വാഹന വിപണന ഔട്ട്‌ലെറ്റുകളിൽ കസ്റ്റമർ സർവീസ് അഡ്വൈസറായും കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവായുമാണ് നിയമനം നൽകുക. കേരളത്തിൽ ഉടനീളം വിവിധ ഡീലർ ഔട്ട്‌ലെറ്റുകളിൽ ആയി നൂറോളം അവസരങ്ങൾ ഉണ്ട്.

ഓട്ടോമൊബൈൽ മേഖലയിൽ വർദ്ധിച്ചുവരുന്ന വൈദഗ്ധ്യമുള്ള തൊഴിൽ അവസരങ്ങൾ മുന്നിൽ കണ്ട് ഈ രംഗത്തേക്ക് സ്ത്രീകൾക്കും തുല്യ അവസരം നൽകി അതുവഴി സ്ഥിര വരുമാനവും സുരക്ഷിതമായ തൊഴിലിടവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

 adventure tourism.
കെ-വിസ എന്താണ്?, എച്ച്-1ബി വിസയുടെ കാര്യത്തിൽ ട്രംപിനുള്ള ചൈനയുടെ മറുപടി; ഇന്ത്യാക്കാർക്ക് എത്രത്തോളം ഗുണം ചെയ്യും

18 നും 35 നും ഇടയിൽ പ്രായമുള്ള ബിരുദധാരികളായ സ്ത്രീകൾക്ക് കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവായും അതേ പ്രായപരിധിയിൽ തന്നെയുള്ള മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഓട്ടോമൊബൈൽ മേഖലയിൽ ഡിപ്ലോമയുള്ളവർക്ക് സർവീസ് അഡ്വൈസറായും ജോലി നേടാം.

മഹീന്ദ്ര & മഹീന്ദ്ര യുടെ ഡീലർ ഔട്ട്‌ലെറ്റുകളിൽ ഓൺ-ദി-ജോബ് ട്രെയിനിംഗ് നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രതിമാസം 15,000 രൂപ മുതൽ ശമ്പളവും, ഇൻസെന്റീവുകളും, മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

അസാപ് കുന്നംകുളം സ്‌കിൽ പാർക്കിൽ വച്ചാണ് പരിശീലനം. രണ്ട് മാസമാണ് പരിശീലന കാലയളവ്. 6000 രൂപയാണ് ഫീസ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://asapkerala.gov.in/nareechakra, 9495999788, 9495999790.

Career News: Kerala Adventure Tourism Promotion Society, KITPS and KITTS are jointly organizing a training course in adventure tourism. ASAP to provide training to women in the automobile sector

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com