വിവിധ നഴ്സിങ്, അലൈഡ് ഹെൽത്ത്സയൻസ് കോഴ്സുകളുടെ സ്പെഷ്യൽ അലോട്ട്മെ​ന്റ്, രണ്ടാംഘട്ട അലോട്ട്മെ​ന്റ് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു

കീം 2025, സംയോജിത പഞ്ചവത്സര/ ത്രിവത്സര എൽ.എൽ.ബി പ്രവേശനം എന്നിവയ്ക്ക് ഓപ്ഷൻ സമർപ്പിക്കാം
 Nurse
Special allotment and second phase allotment lists for various nursing and allied health science courses have been published.Freepik.com
Updated on
2 min read

കേരളത്തിലെ സർക്കാർ/ എയ്ഡഡ് ആയുർവേദ കോളജുകളിലെക്കും സ്വാശ്രയ ആയുർവേദ കോളജുകളിലെ സർക്കാർ സീറ്റുകളിലേയ്ക്കുമുള്ള 2025-26 അധ്യയന വർഷത്തെ ആയുർവേദ കോഴ്‌സുകളിലെ സീറ്റുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പി ജി ഹോമിയോപ്പതി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ മെറിറ്റ് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു.

ബി എസ്‌സി നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകൾക്ക് പുതുതായി പ്രവേശനത്തിന് ഉൾപ്പെടുത്തിയ കോളജുകളിലേക്കും ഗവൺമെന്റ് പാലക്കാട് നഴ്‌സിങ് കോളജിൽ എസ്.സി വിഭാഗക്കാർക്ക് മാത്രം പുതുതായി അനുവദിച്ച സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ ഏഴിന് നടത്തും

 Nurse
തൊഴിൽ സുരക്ഷയാണ് ഇഷ്ടം, മില്ലേനിയലുകളും ബൂമറുകളും കൈയൊഴിഞ്ഞ ജോലിക്ക് കൈകൊടുത്ത് ജെൻ സി

ഡിഎൽഎഡ് സപ്ലിമെന്ററി പരീക്ഷ പുതുക്കിയ തീയതി

സെപ്തംബർ 30 ന് പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്നേ ദിവസം നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡി എൽ എഡ് (ജനറൽ) മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ എട്ടിലേക്ക് മാറ്റി. സമയക്രമത്തിൽ മാറ്റമില്ല.

കീം 2025 ഓപ്ഷൻ സമർപ്പിക്കാം

2025 ലെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ വെറ്ററിനറി/കോ ഓപ്പറേഷൻ & ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്‌സുകളിലേയ്ക്കള്ള സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു.

ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം / ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബർ അഞ്ചിന് രാത്രി 11.59 വരെ www.cee.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471 2332120, 2338487.

 Nurse
ഇന്ത്യ സ്‌കില്‍സ് 2025; സെപ്റ്റംബർ 30 വരെ രജിസ്റ്റര്‍ ചെയ്യാം

പഞ്ചവത്സര/ ത്രിവത്സര എൽഎൽ.ബി ഓപ്ഷൻ തീയതി നീട്ടി

2025-26 അധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര/ ത്രിവത്സര എൽ എൽ.ബി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ തീയതി നീട്ടി

പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ രജീസ്ട്രേഷൻ നടത്തുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 28, 11.59 PM വരെയായി നീട്ടി. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2332120, 0471-2338487.

പി ജി ഹോമിയോപ്പതി പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025-26 അധ്യയന വർഷത്തെ പി ജി ഹോമിയോപ്പതി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ മെറിറ്റ് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471-2332120, 0471-2338487.

പി ജി ആയുർവേദം ഒന്നാംഘട്ട അലോട്ട്‌മെൻറ്

കേരളത്തിലെ സർക്കാർ/ എയ്ഡഡ് ആയുർവേദ കോളജുകളിലെക്കും സ്വാശ്രയ ആയുർവേദ കോളജുകളിലെ സർക്കാർ സീറ്റുകളിലേയ്ക്കുമുള്ള 2025-26 അധ്യയന വർഷത്തെ ആയുർവേദ കോഴ്‌സുകളിലെ സീറ്റുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് അവരുടെ ഹോം പേജിലെ 'Data sheet' എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് പ്രിന്റ് ചെയ്‌തെടുക്കാം. പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, പ്രോസ്‌പെക്ടസ് ക്ലോസ് 8.2 പ്രകാരമുള്ള രേഖകൾ എന്നിവ സഹിതം ഒക്ടോബർ ഒന്നിന് വൈകിട്ട് മൂന്നിനകം അലോട്ട്‌മെന്റ് ലഭിച്ച കോളജ് അധികാരികൾക്ക് മുന്നിൽ ഹാജരാകണം.

വിശദ വിവരങ്ങൾക്ക് : www.cee.kerala.gov.in, ഫോൺ: 0471-2332120, 0471-2338487.

 Nurse
ഐ ഐ എം തിരുച്ചിറപ്പള്ളിയിൽ ജോലി നേടാം; നോൺ-ടീച്ചിങ് വിഭാഗത്തിൽ നിയമനം

ബി.എസ്‌സി. നഴ്‌സിങ് , അലൈഡ് ഹെൽത്ത് സയൻസ് സ്‌പെഷ്യൽ അലോട്ട്‌മെന്റ്

2025-26 അദ്ധ്യയന വർഷത്തെ ബി.എസ്‌സി. നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകൾക്ക് പുതുതായി പ്രവേശനത്തിന് ഉൾപ്പെടുത്തിയ കോളജുകളിലേക്കും ഗവൺമെന്റ് പാലക്കാട് നഴ്‌സിങ് കോളജിൽ എസ്.സി വിഭാഗക്കാർക്ക് മാത്രം പുതുതായി അനുവദിച്ച സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ ഏഴിന് നടത്തും.

www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഒക്ടോബർ അഞ്ചിനകം ഓൺലൈനായി പുതിയ കോഴ്‌സ്/കോളജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല.

മുൻ അലോട്ട്‌മെന്റുകൾ വഴി ഏതെങ്കിലും കോളേജുകളിൽ പ്രവേശനം നേടിയവർ ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് നിരാക്ഷേപപത്രം സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in. ഫോൺ 0471-2560361, 362, 363, 364,

 Nurse
കേരള കേന്ദ്ര സര്‍വകലാശാലയില്‍ പിഎച്ച്ഡി, 26 വിഷയങ്ങളിൽ 230 ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കാം

ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി രണ്ടാം ഘട്ട അലോട്ട്‌മെന്റ്

2025-26 വർഷത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കിഴിൽ പ്രവർത്തിക്കുന്ന നഴ്‌സിങ് സ്ഥാപനങ്ങളിലെഓക്‌സിലറി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറികോഴ്‌സിനും പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഒക്‌ടോബർ നാലിനകം ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം.

ഫീസ് അടച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് സ്ഥാപനങ്ങളിൽ ഒക്‌ടോബർ 6,7,8 തീയതികളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2560361, 362, 363, 364.

Summary

Education News: B.Sc. Nursing, Allied Health Science courses Special Allotment, General Nursing and Midwifery, Auxiliary Nursing and Midwifery Second Phase Allotment Lists Published

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com