സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിൽ എൻജിനീയർമാർക്ക് അവസരം, നാല് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫെബ്രുവരി 28 വരെ സി എംഡി വഴി അപേക്ഷ സമർപ്പിക്കാം
 CMD recruitment notification for engineer vacancies in state public sector undertaking
Centre for Management Development CMD recruitment notification for engineer vacancies in state public sector undertakingspecial arrangement
Updated on
2 min read

കേരള സർക്കാരിന്റെ പൊതുമരാമത്ത് മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തിന് സാങ്കേതിക സേവനങ്ങൾ നൽകുന്നതിന് യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് സെന്റർ ഫോർ മാനേജ്മെന്റ് ഡെപലപ്മെന്റ് അപേക്ഷ ക്ഷണിച്ചു. .

സീനിയർ പ്രോജക്ട് കോർഡിനേറ്റർ,പ്രോജക്ട് എൻജിനീയർ എന്നീ തസ്തികകളിലാണ് വിവിധ വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദവും പ്രവൃത്തിപരിചയവുമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.

 CMD recruitment notification for engineer vacancies in state public sector undertaking
വയനാട് മെഡിക്കൽ കോളജിലും കണ്ണൂർ ആയുർവേദ കോളജിലും വിവിധ തസ്തികകളിൽ ഒഴിവുകൾ

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പ്ച്ച ഓൺലൈൻ വഴി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28

സീനിയർ പ്രോജക്ട് കോർഡിനേറ്റർ (സ്ട്രക്ചറൽ & സിവിൽ)

യോഗ്യതയും പരിചയവും

സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ എം ടെക്കും അല്ലെങ്കിൽ ഗവൺമെന്റ്/കിഎഫ്ബി അംഗീകൃത കൺസൾട്ടൻസി സ്ഥാപനം/പിഎംസി/എസ്പിവി എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ യോഗ്യതാനന്തര പരിചയം, കഴിഞ്ഞ അഞ്ച് വർഷമായി കുറഞ്ഞത് 100 കോടി രൂപയെങ്കിലും മൂല്യമുള്ള സിവിൽ എൻജിനീയറിങ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ് സൈറ്റ് ടീമിൽ പ്രധാന റോളിൽ പ്രവർത്തിച്ചിരിക്കണം, അതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം സ്ട്രക്ചറൽ ഡൊമെയ്‌നിൽ ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഇന്ത്യയിലെ പ്രശസ്തമായ സ്ട്രക്ചറൽ ഡിസൈൻ സ്ഥാപനങ്ങളിൽ നിന്ന് യോഗ്യത നേടിയിരിക്കണം.

പ്രായം: ഉയർന്ന പ്രായപരിധി 45 വയസ്സ്.

 CMD recruitment notification for engineer vacancies in state public sector undertaking
ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ്, വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരത്തിന് ഫെബ്രുവരി 26 വരെ അപേക്ഷിക്കാം

ഒഴിവുകളുടെ എണ്ണം: ഒന്ന്

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ

കാലാവധി: മൂന്ന് വർഷം അല്ലെങ്കിൽ നിലവിലുള്ള പ്രോജക്ടുകൾ പൂർത്തിയാകുന്നതുവരെ, ആവശ്യാനുസരണം നീട്ടാവുന്നതാണ്.

ശമ്പളം: പ്രതിമാസം 1,15,000 രൂപ സമാഹൃതം ശമ്പളം,

വാർഷിക വർദ്ധന:പ്രവർത്തനത്തെ അടിസ്ഥാനമാക്കി പ്രാരംഭ ശമ്പളത്തിന്റെ 8% വരെ വാർഷിക വർദ്ധനവിനുള്ള വ്യവസ്ഥ.

സ്റ്റേഷൻ വിട്ട് ഔദ്യോഗിക യാത്രകൾക്ക് നിയമങ്ങൾ അനുസരിച്ച് ടിഎ, ഡിഎ എന്നിവ അധികമായി നൽകും.

പ്രോജക്ട് എൻജിനീയർ ഒഴിവുകൾ

(മെക്കാനിക്കൽ) എംഇപി, (ഇലക്ട്രിക്കൽ) എംഇപി

യോഗ്യതയും പരിചയവും:

ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിടെക്. കുറഞ്ഞത് അഞ്ച് വർഷത്തെ യോഗ്യതാനന്തര പരിചയം, സർക്കാർ/കിഫ്ബി അംഗീകൃത കൺസൾട്ടൻസി സ്ഥാപനം/പിഎംസി/എസ്പിവി, സർക്കാർ/കിഫ്ബി പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനുള്ള ഏജൻസിയായി യോഗ്യത, ഇതിൽ ആവശ്യമായ ഡൊമെയ്‌നിൽ കുറഞ്ഞത് മൂന്ന് വർഷത്തെ അനുബന്ധ പരിചയം.

പ്രായം: ഉയർന്ന പ്രായപരിധി 35 വയസ്സ്.

 CMD recruitment notification for engineer vacancies in state public sector undertaking
കെമാറ്റ് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം, തടഞ്ഞുവച്ചിട്ടുള്ള അഡ്മിറ്റ് കാർഡുകൾ ലഭിക്കാൻ 20 നകം ഇക്കാര്യങ്ങൾ ചെയ്യുക

ഒഴിവുകളുടെ എണ്ണം: രണ്ട് തസ്തികയിലും ഓരോ ഒഴിവുകൾ വീതം

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ

നിയമന കാലാവധി: 3 വർഷം അല്ലെങ്കിൽ കിഫ്ബി പ്രോജക്ടുകൾ പൂർത്തിയാകുന്നതുവരെ, ആവശ്യാനുസരണം നീട്ടാവുന്നതാണ്.

ശമ്പളം: 65,000/- രൂപ സമാഹൃതം,

വാർഷിക വർദ്ധനവ്: പ്രവർത്തനത്തെ അടിസ്ഥാനമാക്കി പ്രാരംഭ ശമ്പളത്തിന്റെ 8% വരെ വാർഷിക വർദ്ധനവിനുള്ള വ്യവസ്ഥ.

സ്റ്റേഷൻ വിട്ട് ഔദ്യോഗിക യാത്രകൾക്ക് നിയമങ്ങൾ അനുസരിച്ച് ടിഎ, ഡിഎ എന്നിവ അധികമായി നൽകും.

പ്രോജക്ട് എൻജിനീയർ (എസ്റ്റിമേഷൻ)

യോഗ്യതയും പരിചയവും:

സിവിൽ എൻജിനീയറിങ്ങിൽ ബിടെക്. യോഗ്യതയ്ക്ക് ശേഷം കുറഞ്ഞത് എട്ട് വർഷത്തെ പരിചയം സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ / പിഎംസി / എസ്പിവി എന്നിവയിൽ പരിചയം, സർക്കാർ / കിഫ്ബി അംഗീകൃത ഏജൻസി. വലിയ സിവിൽ എൻജിനീയറിങ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിൽ പ്രധാന റോളിൽ പ്രവർത്തിച്ചിരിക്കണം

എസ്റ്റിമേഷൻ, കരാർ മാനേജ്മെന്റ് മുതലായവയിൽ പരിചയം.

 CMD recruitment notification for engineer vacancies in state public sector undertaking
കുസാറ്റിൽ ഒഴിവുകൾ, വിമുക്തഭടന്മാർക്ക് അവസരം, മാർച്ച് 9 വരെ അപേക്ഷിക്കാം

പ്രായം: ഉയർന്ന പ്രായപരിധി 40 വയസ്സ്.

ഒഴിവുകളുടെ എണ്ണം: ഒന്ന്

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ

നിയമന കാലാവധി: കിഫ്ബി (KIIFB) പ്രോജക്ടുകൾ പൂർത്തിയാകുന്നതുവരെ മൂന്ന് വർഷമോ അതിൽ കൂടുതലോ ആവശ്യാനുസരണം

ശമ്പളം :75,000 രൂപ സമാഹൃതം

വാർഷിക വർദ്ധനവ്: പ്രവർത്തനത്തെ അടിസ്ഥാനമാക്കി പ്രാരംഭ ശമ്പളത്തിന്റെ 8% വരെ വാർഷിക വർദ്ധനവിനുള്ള വ്യവസ്ഥ.

സ്റ്റേഷൻ വിട്ട് ഔദ്യോഗിക യാത്രകൾക്ക് നിയമങ്ങൾ അനുസരിച്ച് ടിഎ, ഡിഎ എന്നിവ അധികമായി നൽകും.

 CMD recruitment notification for engineer vacancies in state public sector undertaking
ഭെല്ലിൽ പ്രോജക്ട് എൻജിനീയർ ആകാൻ അവസരം, ഒഴിവുകൾ കേരളത്തിൽ

പൊതുവിവരങ്ങൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും : ഫെബ്രുവരി 28 വൈകുന്നേരം അഞ്ച് മണി

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

ഓൺലൈൻ അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിൽ ഉദ്യോഗാർത്ഥികൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ - വെള്ളി) രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ 0471 2320101 എന്ന ഫോൺ നമ്പറിൽ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാവുന്നതാണ്.

Summary

Job Alert: Centre for Management Development (CMD) has invited applications for engineer vacancies in a state PSU. Check eligibility, posts, and how to apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com