

ഗോവ ഷിപ്യാർഡ് ലിമിറ്റഡിൽ പ്രൊജക്റ്റ് എക്സിക്യൂട്ടീവ് ട്രെയിനീ തസ്തികയിൽ നിയമനം നടത്തുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ്, ഫിനാൻസ്,നേവൽ ആർക്കിടെക്ച്ചർ വിഭാഗങ്ങളിലായി ആകെ 31 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 03.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മെക്കാനിക്കൽ- 09
ഇലക്ട്രിക്കൽ- 12
ഇലക്ട്രോണിക്സ്-05
ഫിനാൻസ്- 01
നേവൽ ആർക്കിടെക്ച്ചർ- 04
ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഷയത്തിൽ റെഗുലർ ബി.ഇ/ബി. ടെക്/ബി.എസ്.സി എഞ്ചിനീയറിങ് ബിരുദം ആവശ്യമാണ്.
ഫിനാൻസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബിരുദവും സി.എ/കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതയും വേണം അല്ലെങ്കിൽ ഫിനാൻസിൽ രണ്ട് വർഷത്തെ പി.ജി ഡിപ്ലോമ/പി ജി ഡിഗ്രി ആവശ്യമാണ്.
എഞ്ചിനീയറിങ് വിഭാഗങ്ങളിലെ ബന്ധപ്പെട്ട സമാന വിഷയങ്ങളിലെ ബിരുദങ്ങൾ വിജ്ഞാപനം ലഭ്യമാണ്.
പ്രവൃത്തി പരിചയം
ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. ഗ്രാജുവേറ്റ് അപ്രന്റീസ് പരീശീലനം യോഗ്യതായി പരിഗണിക്കും.
പ്രായ പരിധി
ജനറൽ വിഭാഗത്തിലുള്ള അപേക്ഷകരുടെ ഉയർന്ന പ്രായം 28 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമനങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.
കാലാവധി
ആദ്യ ഘട്ടത്തിൽ 2 വർഷത്തേക്കാണ് നിയമനം. ആവശ്യാനുസരണം ഒരു വർഷം കൂടി നീട്ടിയേക്കാം.
ശമ്പളം
നിയമനം ലഭിക്കുന്നവർക്ക് ആദ്യ വർഷം 35,000 രൂപ. രണ്ടാം വർഷം 38,000. മൂന്നാം വർഷം 40,000 രൂപ.
തെരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്ത് പരീക്ഷ,അഭിമുഖം, രേഖാ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അന്തിമ റാങ്കിങ്ങിൽ എഴുത്ത് പരീക്ഷയ്ക്ക് 85 ശതമാനവും അഭിമുഖത്തിന് 15 ശതമാനവും ആയിരിക്കും വെയിറ്റേജ്. അപേക്ഷ ഫീസ് 500 രൂപയാണ്. ഔദ്യോഗിക വെബ്സൈറ്റിലെ Notice Board → Careers → GSL Careers → Apply Now വഴി അപേക്ഷകൾ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates