

തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ ബി.ആർക്ക് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻനടത്തുന്നു.
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ആർട്ടിസാൻസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ (KADCO), തിരുവനന്തപുരം ജില്ലയിലെ പരമ്പരാഗത സ്വർണ്ണത്തൊഴിലാളികൾക്ക്, സൗജന്യമായി, ഗോൾഡ് അപ്രൈസർ പരിശീലനം നൽകുന്നു.
അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രവർത്തിക്കുന്ന AR/VR സെന്റർ ഓഫ് എക്‌സലൻസിൽ വെർച്വൽ റിയാലിറ്റി ഡെവലപ്പർ വിത്ത് യൂണിറ്റി, ഗെയിം ഡെവലപ്പ്‌മെന്റ് യൂസിങ് അൺറിയൽ എഞ്ചിൻ എന്നീ കോഴ്സുകളിൽ പരിശീലനത്തിന് ഈ മാസം 30 വരെ അപേക്ഷിക്കാം.
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ആർട്ടിസാൻസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ (KADCO), തിരുവനന്തപുരം ജില്ലയിലെ പരമ്പരാഗത സ്വർണ്ണത്തൊഴിലാളികൾക്ക്, സൗജന്യമായി, ഗോൾഡ് അപ്രൈസർ പരിശീലനം നൽകുന്നു.
അഞ്ചു ദിവസമാണ് പരിശീലനം. കാഡ് കോയുടെ ഡാറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ്സ് വിജയം. കുറഞ്ഞ പ്രായപരിധി: 18 വയസ്. ഈ മാസം 27 ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്, പൂജപ്പുരയിലെ കാഡ്കോ ആസ്ഥാന മന്ദിരത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കും. ബാങ്കുകൾ, ജ്വല്ലറികൾ മുതലായവയിൽ, ഗോൾഡ് അപ്രൈസർ തസ്തികയിൽ നിയമനം ലഭിക്കാനും ഈ സർട്ടിഫിക്കറ്റ് സഹായകമാകും
പി ജി ആയുർവേദ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ താൽക്കാലിക മെറിറ്റ് ലിസ്റ്റും താൽക്കാലിക കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അപേക്ഷകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള സമയം 25ന് ഉച്ചയ്ക്ക് ഒരു മണി വരെ നീട്ടി. ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികൾ 25ന് ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖാന്തിരം അറിയിക്കാം.
വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് നടത്തുന്ന സെക്കന്റ് ക്ലാസ് ബോയിലർ കോംപീറ്റൻസി പരീക്ഷ ഡിസംബർ 16, 17, 18 തീയതികളിൽ നടക്കും.
അപേക്ഷ ഒക്ടോബർ മൂന്ന് മുതൽ 24 വരെ ഓൺലൈനായി സ്വീകരിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട പ്രമാണങ്ങളുടെ പകർപ്പും നവംബർ ആറിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം.
വിശദവിവരങ്ങൾക്ക്: www.fabkerala.gov.in.
തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ ബി.ആർക്ക് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 27 ന് സ്പോട്ട് അഡ്മിഷൻ നടത്തും. 2025-ലെ കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പങ്കെടുക്കാം.
വിശദവിവരങ്ങൾക്ക്: www.gectcr.ac.in.
അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രവർത്തിക്കുന്ന എ ആർ, വിആർ (AR/VR) സെന്റർ ഓഫ് എക്‌സലൻസിൽ വെർച്വൽ റിയാലിറ്റി ഡെവലപ്പർ വിത്ത് യൂണിറ്റി, ഗെയിം ഡെവലപ്പ്‌മെന്റ് യൂസിങ് അൺറിയൽ എഞ്ചിൻ എന്നീ കോഴ്സുകളിൽ പരിശീലനം ആരംഭിക്കുന്നു.
അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999693,9633665843.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates