

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഫിസിയോതെറാപ്പി ട്രെയിനിങ് പ്രോഗ്രാമുകളിൽ ഇന്റേൺഷിപ്പ് ഒഴിവുകളുണ്ട്. ആർ സി സിയിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനവും നടത്തുന്നു.
സിമെറ്റ് നഴ്സിങ് കോളജുകളിൽ ഒഴിവുള്ള സിനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് സർക്കാർ/ പൊതുമേഖലാ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം.
ഭൂവിനിയോഗ വകുപ്പിൽ കൃഷി ഓഫീസർ, പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി), പ്രൊജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫോർമാറ്റിക്സ്) തസ്തികളിൽ ഒഴിവുണ്ട്.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഫിസിയോതെറാപ്പി ട്രെയിനിങ് പ്രോഗ്രാമുകളിൽ ഇന്റേൺഷിപ്പ് നിയമനം നടത്തുന്നു.
അംഗീകൃത സർവകലാശാലയിൽ നിന്ന് ഫിസിയോതെറാപ്പിയിലുള്ള നാലര വർഷത്തെ ബിരുദമാണ് യോഗ്യത. ഒരു വർഷത്തേക്കാണ് ഇന്റേൺഷിപ്പ്. പ്രതിമാസം 10,000രൂപ ലഭിക്കും. രണ്ട് ഒഴിവുകളാണുള്ളത്. ഒക്ടോബർ മൂന്നിന് വാക് ഇൻ ഇന്റർവ്യു നടത്തും.
ആർ സി സിയിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ യോഗ്യത പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രായം,ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾഎന്നിവ സഹിതം അഭിമുഖത്തിന് മൂന്നിന് രാവിലെ 10.30 നകം ഹാജരാകണം. വിശദവിവരങ്ങൾക്ക്: rcctvm.gov.in
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസായിരിക്കണം. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് രണ്ട് വർഷത്തെ നഴ്സിങ് അസിസ്റ്റന്റ് കോഴ്സ് ട്രെയിനിങ് കോഴ്സ് പാസായിരിക്കണം. കുറഞ്ഞത് 100 കിടക്കകളെങ്കിലും ഉള്ള ഏതെങ്കിലും ആശുപത്രിയിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം.
14 ഒഴിവുകളുണ്ട്. 179 ദിവസത്തേക്കാണ് നിയമനം. പ്രായപരിധി 18 നും 40നും ഇടയിൽ. ശമ്പളം 18,390 രൂപ. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ ആറ് വൈകിട്ട് 3.30 വരെ.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in
സിമെറ്റ് നഴ്സിങ് കോളജുകളിൽ ഒഴിവുള്ള സിനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ പൊതുമേഖലാ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സീനിയർ സൂപ്രണ്ടോ അതിന് മുകളിലുള്ള തസ്തികയിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം.
ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. പ്രായം 59 വയസ് കഴിയരുത്. പർച്ചേസ്/ അക്കൗണ്ട്സ്/ ബഡ്ജറ്റിംഗ്/ ഓഡിറ്റ് എന്നീ വിഭാഗങ്ങളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
ബയോഡാറ്റ, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അക്കാദമിക് യോഗ്യത, പ്രവൃത്തിപരിചയം, പെൻഷൻ പേയ്മെന്റ് ഓർഡർ, ഫീസ് അടച്ച രേഖ മുതലായവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഒക്ടോബർ ആറിനകം അയക്കണം.
വിശദ വിവരങ്ങൾക്ക്: www.simet.in, ഫോൺ: 0471-2302400, 9446028080.
ആറ്റിങ്ങൽ എൻജിനിയറിങ് കോളജിൽ ഫിസിക്കൽ എജ്യൂക്കേഷൻ ലക്ചറർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ഫിസിക്കൽ എജ്യൂക്കേഷൻ സെക്കന്റ് ക്ലാസ് മാർക്കോടെ ബിരുദാനന്തരബിരുദം ആണ് അടിസ്ഥാന യോഗ്യത.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതംസെപ്റ്റംബർ 29 ന് രാവിലെ 10ന് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം വിശദവിവരങ്ങൾക്ക് ഫോണ്‍: 0470 2627400.
താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് മലയാളം വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു.
യു ജി സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ളവരും www.collegiateedu.kerala.gov.in എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതുമായവർക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ളവര്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 29ന് രാവിലെ 10 ന് അഭിമുഖത്തിനായി കോളേജില്‍ നേരിട്ട് ഹാജരാകണം.
നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാർക്കോടെ പി.ജി. യോഗ്യതയുള്ളവരെയും പരിഗണിക്കും. ഫോണ്‍: 9188900200.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates