

ഗുരുവായൂർ ദേവസ്വത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), അസിസ്റ്റന്റ് ലൈൻമാൻ, ഹെൽപ്പർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യരായ ഹിന്ദു ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 11ന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.
ഒഴിവുകളുടെ എണ്ണം: 4
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിവിൽ എഞ്ചിനീയറിങ് ബിരുദം.
പ്രായം: 2026 ജനുവരി ഒന്നിന് 25നും 36നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
കാലാവധി: 179 ദിവസത്തേക്കോ സ്ഥിര നിയമനം നടക്കുന്നതുവരെയോ, ഏതാണോ ആദ്യം അതുവരെയായിരിക്കും.
ശമ്പളം: പ്രതിമാസം 44,000 രൂപ
വാക്ക് ഇൻ ഇന്റർവ്യൂ: ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് 2 മണി.
സർട്ടിഫിക്കറ്റ് പരിശോധന: ഉച്ചയ്ക്ക് 1 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ.
ഒഴിവുകളുടെ എണ്ണം: 1
യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ അല്ലെങ്കിൽ ടെക്നിക്കൽ സെക്കൻഡറി സ്കൂൾ പാസായിരിക്കണം. കൂടാതെ വയർമാൻ/ഇലക്ട്രീഷ്യൻ വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ സർക്കാർ നൽകുന്ന നാഷണൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രായം: 2026 ജനുവരി ഒന്നിന് 20നും 36നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
കാലാവധി: 179 ദിവസം
ശമ്പളം: പ്രതിദിനം 730 രൂപ
വാക്ക് ഇൻ ഇന്റർവ്യൂ: ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് 12 മണി.
ഒഴിവുകളുടെ എണ്ണം: 2
യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. സർക്കാർ നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC) ഉണ്ടായിരിക്കണം.
അല്ലെങ്കിൽ കെ.എസ്.ഇ.ബിയിലോ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കൽ വിഭാഗത്തിലോ ഏതെങ്കിലും വൈദ്യുതി വിതരണ സ്ഥാപനത്തിലോ കുറഞ്ഞത് ആറുമാസം എൻ.എം.ആർ തൊഴിലാളിയായി ജോലി ചെയ്തതിന്റെ പരിചയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
എസ്.സി/എസ്.ടി വിഭാഗക്കാർക്ക് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. നിയമനത്തിന് ശേഷം ആറുമാസത്തെ പരിശീലനം നൽകും.
പ്രായം: 2026 ജനുവരി ഒന്നിന് 18നും 36നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
കാലാവധി: 179 ദിവസം
ശമ്പളം: പ്രതിദിനം 710 രൂപ
വാക്ക് ഇൻ ഇന്റർവ്യൂ: ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് 3 മണി.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates