ഡിപ്ലോമക്കാർക്കും ഐ ടി ഐക്കാർക്കും ഉൾപ്പടെയുള്ള വിവിധ തസ്തികളിൽ തൊഴിലസവരങ്ങൾ. ഐ എസ് ആർ ഒയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലാണ് (എൽ പി എസ് സി) വിവിധ തസ്തികളിലേക്ക് ഒഴിവുള്ളത്. തിരുവനന്തപുരം വലിയമലയിലെയും ബെംഗളുരുവിലെയും യൂണിറ്റുകളിലാണ് ഒഴിവുകളുള്ളത്.
ടെക്നിക്കൽ അസിസ്റ്റന്റ്, സബ് ഓഫീസർ, ടെക്നീഷ്യൻ, ഹെവിവെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എന്നിങ്ങനെയുള്ള തസ്തികളിലായി ആകെ 23 ഒഴിവുകളാണ് നിലവിൽ വിജ്‍ഞാപനം ചെയ്തിട്ടുള്ളത്.
ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്ക്) - ആകെ 11 ഒഴിവ്
യോഗ്യത- മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഫസ്റ്റ്ക്ലാസോടെ മൂന്ന് വർഷ ഡിപ്ലോമ
ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്) - ആകെ ഒരു ഒഴിവ്
യോഗ്യത- ഇലക്ട്രോണിക്സ് എഞ്ചിനിയറിങ്ങിൽ ഫസ്റ്റ്ക്ലാസോടെ മൂന്ന് വർഷ ഡിപ്ലോമ
സബ് ഓഫീസർ - ഒരു ഒഴിവ്
യോഗ്യത- ഫയർമാൻ - ഡി സി ഒ ആറ് വർഷ പ്രവൃത്തി പരിചയം, സബ് ഓഫീസേഴ്സ് സർട്ടിഫിക്കറ്റ്,ഹെവിവെഹിക്കിൾ ഡ്രൈവിങ് പരിചയം
ടെക്നീഷ്യൻ (ടർണർ) - ഒരു ഒഴിവ്
യോഗ്യത- ടർണർ ട്രേഡിൽ ഐ ടി ഐ/എൻ ടി സി/ എൻ സി വി ടിയുടെ എൻ എ എസി
ടെക്നീഷ്യൻ (ഫിറ്റർ) നാല് ഒഴിവ്
യോഗ്യത- ഫിറ്റർ ട്രേഡിൽ ഐ ടി ഐ/എൻ ടി സി/ എൻ സി വി ടിയുടെ എൻ എ എസി
ടെക്നീഷ്യൻ (റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് മെക്കാനിക്ക്)
യോഗ്യത- റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് മെക്കാനിക്ക് ട്രേഡിൽ ഐ ടി ഐ/എൻ ടി സി/ എൻ സി വി ടിയുടെ എൻ എ എസി
ഹെവിവെഹിക്കിൾ ഡ്രൈവർ- രണ്ട് ഒഴിവ്
യോഗ്യത- ഹെവിവെഹിക്കിൾ ഡ്രൈവറായി മൂന്ന് വർഷത്തെയും ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവറായി രണ്ട് വർഷത്തെയും പരിചയം. എച്ച് വി ഡി ലൈസൻസും പബ്ലിക് സർവീസ് ബാഡ്ജും
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ - രണ്ട് ഒഴിവ്
യോഗ്യത- ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി മൂന്ന് വർഷത്തെ പരിചയം. എൽ വി ഡി ലൈസൻസ്
ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: https://www.lpsc.gov.in/,
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates