

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേവൽ റിസർച്ച് ബോർഡ് (NRB–DRDO) ധനസഹായത്തോടെ നടത്തുന്ന പ്രോജക്ടിലേക്കാണ് ജൂനിയർ റിസർച്ച് ഫെല്ലോകളെ നിയമിക്കുന്നത്. .
“ഡെവലപ്മെന്റ് ഓഫ് സിഗ്നൽ പ്രോസസ്സിങ് ആൻഡ് മെഷീൻലേണിങ് മെത്തേഡ്സ് ഫോർ എൻഹാൻസിങ് 'ലോഫാർ' (LOFAR)സ്പെക്ട്ര ഓഫ് പാസീവ് അണ്ടർവാട്ടർ ടാർഗെറ്റ്സ്” എന്ന പ്രോജക്ടിലാണ് നിയമനം.
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി (ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ്) ഈ പ്രോജക്ട് നടപ്പാക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കണം.
യോഗ്യത
സിഗ്നൽ പ്രോസസ്സിങ്/ കമ്പ്യൂട്ടർ വിഷൻ / എഐ എന്നിവയിൽ സ്പെഷ്യലൈസേഷനോടെ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ / കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ വിഷയങ്ങളിലേതിലെങ്കിലും എ.ടെക്/എംഇ. അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എംടെക്/എംഇ, ബിടെക്/ബിഇ എന്നിവയിൽ കുറഞ്ഞത് 60% മൊത്തം മാർക്കോ 6.5 സിജിപിഎയോ നേടിയിരിക്കണം.
അല്ലെങ്കിൽ
ഇസിഇ, സിഎസ്ഇ എന്നിവയിൽ ബി.ടെക്/ബിഇ, അല്ലെങ്കിൽ തത്തുല്യം, കുറഞ്ഞത് 60% മാർക്കോ (അല്ലെങ്കിൽ 6.5സിജിപിഎ) യും ഗേറ്റ്/നെറ്റ് സ്കോർ യോഗ്യതയും ഉണ്ടായിരിക്കണം.
അല്ലെങ്കിൽ
കുറഞ്ഞത് 60% മൊത്തം മാർക്കോടെയോ 6.5 സിജിപിഎ യോടെയോ AI സ്പെഷ്യലൈസേഷനോടെ കമ്പ്യൂട്ടർ സയൻസിൽ എം.എസ്‌സിയും ഗേറ്റ്/നെറ്റ് സ്കോർ യോഗ്യതയും
ജൂനിയർ റിസർച്ച് ഫെലോ (ജെആർഎഫ്): പ്രതിമാസം 37,000/- രൂപ + 18% എച്ച്ആർഎ (ആദ്യ രണ്ട് വർഷം)
സീനിയർ റിസർച്ച് ഫെലോ (എസ്ആർഎഫ്): 42,000/- രൂപ + എച്ച്ആർഎ
(മൂന്നാം വർഷം, അവലോകന കമ്മിറ്റി ശുപാർശ ചെയ്താൽ അതനുസരിച്ച് മാറ്റം വരും)
പ്രായ പരിധി : അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയിൽ 35 വയസ്സ് കവിയരുത്
ഒഴിവുകളുടെ എണ്ണം: രണ്ട്
നിയമന രീതി: ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. , മൂന്ന് വർഷം വരെ നീട്ടാവുന്നതാണ്. രണ്ട് വർഷം പൂർത്തിയാകുമ്പോൾ പ്രവർത്തനം അവലോകനം ചെയ്യുന്ന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ആയിരിക്കും തുടർ നടപടികൾ.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 25 ന് മുമ്പ് ലഭിക്കണം.
അപേക്ഷിക്കാനും വിജ്ഞാപനംം വായിക്കുന്നതിനും അപേക്ഷാ ഫോമും ഇവിടെ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates