ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് താൽക്കാലിക അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുമാരെ നിയമിക്കുന്നു. ട്രോൾബാൻ 2026 അവസാനിച്ചതിന് ശേഷം കടൽ രക്ഷാപ്രവർത്തനങ്ങൾക്കായാണ് നിയമനം. താൽപര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 16.
20 മുതൽ 60 വയസ്സ് വരെയുള്ളവർ.
രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളി ആയിരിക്കണം.
പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താനും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടാനും കായികക്ഷമത ഉണ്ടായിരിക്കണം.
ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് (NIWS)-ൽ നിന്ന് പരിശീലനം നേടിയിരിക്കണം.
താഴെ പറയുന്ന വിഭാഗക്കാർക്ക് നിയമനത്തിൽ മുൻഗണന നൽകും.
ലൈഫ് ഗാർഡായി മുൻ പ്രവൃത്തിപരിചയമുള്ളവർ
അതത് ജില്ലയിലെ താമസക്കാർ
2018-ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ
കടൽ രക്ഷാപ്രവർത്തനങ്ങളിൽ മുൻപരിചയമുള്ളവർ
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ
ഫിഷറീസ് സ്റ്റേഷൻ,
തോട്ടപ്പള്ളി ഹാർബർ,
ആലപ്പുഴ – 688 013
2026 ജൂലൈ 16
പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 0477 2297707, 9447967155
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates