ടൈറ്റാനിയത്തിൽ അസിസ്റ്റന്‍റ് മാനേജര്‍ ഉൾപ്പടെ ആറ് തസ്തികളിൽ ഒഴിവുകൾ, പി എസ് സി വിജ്ഞാപനം ഏപ്രിൽ ഒന്നിന് പ്രസിദ്ധീകരിക്കും

അഞ്ച് തസ്തികകളിൽ എൻ സി എ റിക്രൂട്ട്മെ​ന്റിന് സംസ്ഥാനതലത്തിൽ ക്ഷണിക്കുന്ന അപേക്ഷയാണ്.
Kerala PSC Assistant Manager recruitment 2026 in Titanium company notification releasing April 1
Kerala PSC to release Assistant Manager vacancy notification in Titanium company on April 1AI image
Updated on
1 min read

കേരളാ പി എസ് സി ഈ വർഷം രണ്ടാമത്തെ വിജ്ഞാപനം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും. മാർച്ച് 31 ന് ആറ് തസ്തികകളിലെ നിയമനം നടത്തുന്നിനായിട്ടായിരിക്കും വിജ്ഞാപനം പുറപ്പെടുവിക്കുക. എപ്രിൽ ഒന്നിന് ഇത് പി എസ് സി ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കും.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡില്‍ അസിസ്റ്റന്‍റ് മാനേജര്‍ (പ്രൊഡക്ഷന്‍) തസ്തികയിലേക്ക് ഉൾപ്പടെയുള്ള നിയമനങ്ങൾക്കാണ് എപ്രിൽ ഒന്നിന് പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിൽ ഉണ്ടാകുക.

ഇതിന് പുറമെ അഞ്ച് തസ്തികകളിൽ കൂടി നിയമനം നടത്താൻ വിജ്ഞാപനം പുറപ്പെടുവിക്കും.

Kerala PSC Assistant Manager recruitment 2026 in Titanium company notification releasing April 1
1,60,000 രൂപ ശമ്പളം, കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ഡെപ്യൂട്ടി മാനേജർ ഒഴിവുകൾ, മാർച്ച് 27 വരെ അപേക്ഷിക്കാം

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ സര്‍ജറി ,ആരോഗ്യ വകുപ്പില്‍ ഡെന്‍റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2,കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഗാര്‍ഡ് ,കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ (ഹാന്‍റക്സ്)) സെയില്‍സ്മാന്‍ ഗ്രേഡ് 2/സെയില്‍സ് വുമണ്‍ ഗ്രേഡ് 2 (പാര്‍ട്ട് 2 - സൊസൈറ്റി കാറ്റഗറി) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡുകളില്‍ സെക്യൂരിറ്റി ഗാര്‍ഡ്/സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് 2/വാച്ചര്‍ ഗ്രേഡ് 2 എന്നീ തസ്തികകളിലായിരിക്കും വിജ്ഞാപനം പുറപ്പെടുവിക്കുക.

ഈ അഞ്ച് തസ്തികകളിലെയും റിക്രൂട്ട്മെ​ന്റും സംസ്ഥാന തലത്തിലാണെങ്കിലും അവ എൻസിഎ റിക്രൂട്ട്മെ​ന്റുകളായിരിക്കും.

ഈ ആറ് തസ്തികകളിലേക്കും ഏപ്രിൽ 29 വരെ അപേക്ഷിക്കാൻ സമയം ലഭ്യമാകും. ഈ വിജ്ഞാപനത്തിൽ പുതുക്കിയ പ്രായപരിധിയിലായിരിക്കും.

Kerala PSC Assistant Manager recruitment 2026 in Titanium company notification releasing April 1
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സയന്റിസ്റ്റ് ആകാം, 36 ഒഴിവുകൾ, മാർച്ച് 31 വരെ അപേക്ഷിക്കാം

ഈ വർഷത്തെ ആദ്യ വിജ്ഞാപനം ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു.

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ), പൊതുമരാമത്ത് വകുപ്പ്,കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്),കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പേറേഷന്‍ എന്നിവിടങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചു കൊണ്ടായിരുന്നു ആ വിജ്ഞാപനം.

ഈ വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട കാലാവധി ഏപ്രിൽ ഒന്നിന് അവസാനിക്കും.

Summary

Job Alert: Kerala PSC will release the Assistant Manager vacancy notification for the Titanium company on April 1, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com