കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം. ഒരു ഒഴിവാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 10.
യോഗ്യത: MCJ, ഫിലിം മേക്കിംഗ്, ഫിലിം സ്റ്റഡീസ് അല്ലെങ്കിൽ തത്തുല്യ ബിരുദം. ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നതിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: 2026 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ മാനദണ്ഡപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
ശമ്പളം: പ്രതിമാസം 48,550 രൂപ
താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, സമീപകാല ഫോട്ടോ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം cifra@chalachitraacademy.org എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 10, 2026.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://keralafilm.com/inviting-applications-for-the-posts-of-of-deputy-director-festival/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates