KITFRA: ജനറൽ മാനേജർ ഒഴിവ്, എഞ്ചിനീയറിങ് ബിരുദക്കാർക്ക് അപേക്ഷിക്കാം

എഞ്ചിനീയറിങ് ബിരുദവും പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23
KITFRA career
Kerala State Information Technology Infrastructure Limited (KITFRA) is recruiting for the post of General Manager on a five-year contract basis.
Edited By:
Updated on
1 min read

കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KITFRA) വേണ്ടി ജനറൽ മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്കാണ് നിയമനം. എഞ്ചിനീയറിങ് ബിരുദവും പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23.

KITFRA career
സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ, ഡ്രൈവർ തുടങ്ങിയ നിരവധി ഒഴിവുകൾ !

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://recruitopen.com/cmd/kitfra2.html

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബിരുദം നേടിയിരിക്കണം. കൂടാതെ M.Tech അല്ലെങ്കിൽ MBA യോഗ്യതയും വേണം. ഈ യോഗ്യതകൾ റെഗുലർ പഠനത്തിലൂടെ നേടിയതായിരിക്കണം.

പ്രവൃത്തിപരിചയം

കൺസ്ട്രക്ഷൻ, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് മേഖലയിൽ സീനിയർ ഡിസിഷൻ മേക്കിംഗ് തലത്തിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം വേണം. IT/IT-enabled services മേഖലയിലെ പരിചയത്തിന് മുൻഗണന ലഭിക്കും.

KITFRA career
10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !

പ്രായപരിധി

അപേക്ഷകരുടെ പ്രായം പരമാവധി 50 വയസാണ്. പ്രായവും പ്രവൃത്തിപരിചയവും കണക്കാക്കുന്നത് 2026 സെപ്റ്റംബർ 1 അടിസ്ഥാനമാക്കിയാണ്.

ശമ്പളം

നിയമനം ലഭിക്കുന്നവർക്ക് 85,000 മുതൽ 1,17,600 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ടത് CMDയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ്. അപേക്ഷകർ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.

KITFRA career
കേന്ദ്ര സേനയിൽ 1,871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഡിഗ്രി മതി, വനിതകൾക്കും അവസരം !

അപേക്ഷകളുടെ സ്ക്രീനിങ്, എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, പ്രൊഫിഷ്യൻസി ടെസ്റ്റ്, അഭിമുഖം എന്നിവയിലൂടെയാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് മാത്രമായിരിക്കും തുടർ നടപടികൾ സംബന്ധിച്ച അറിയിപ്പ് ലഭിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23, 2026 വൈകിട്ട് 5 മണി.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cmd.kerala.gov.in/wp-content/uploads/2026/09/Notification-KITFRA-GM-Recruitment.pdf

KITFRA career
വിഴിഞ്ഞം പോർട്ടിൽ ജോലി! മാനേജർ, എഞ്ചിനീയർ, എക്സിക്യൂട്ടീവ് ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
KITFRA career
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരം; പ്ലസ് ടു യോഗ്യത, മികച്ച ശമ്പളം
KITFRA career
കേരള റബർ ലിമിറ്റഡിൽ എഞ്ചിനീയർമാർക്ക് അവസരം; ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം, നേരിട്ട് നിയമനം!
Summary

Kerala State Information Technology Infrastructure Limited (KITFRA) is recruiting for the post of General Manager on a five-year contract basis. Candidates with an engineering degree and relevant work experience can apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com