ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനിൽ അവസരം; 50 ഒഴിവുകൾ, ഫ്രഷേഴ്‌സിനും അവസരം !

പി.ജി,എഞ്ചിനീയറിങ്,ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫ്രഷേഴ്‌സിനും അവസരമുണ്ട്.
KVIC Recruitment 2026
KVIC Recruitment 2026 Young Professional Advisor and Senior Consultant Vacancies.Special Arrangemnt
Edited By:
Updated on
2 min read

കേന്ദ്ര സർക്കാർ സ്ഥപനമായ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനിൽ (KVIC) 50 ഒഴിവുകൾ. യങ് പ്രൊഫഷണൽ, അഡ്വൈസർ, സീനിയർ കൺസൾട്ടന്റ് എന്നീ തസ്തികകളിലാണ് അവസരം. പി.ജി,എഞ്ചിനീയറിങ്,ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫ്രഷേഴ്‌സിനും അവസരമുണ്ട്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30.

KVIC Recruitment 2026
നമോ ഭാരത് ബുള്ളറ്റ് ട്രെയിൻ സർവീസിൽ ജോലി നേടാം; ITI,എഞ്ചിനീയറിങ്, ബിരുദം യോഗ്യത, 90 ഒഴിവുകൾ

ഒഴിവുകൾ

യങ് പ്രൊഫഷണൽ- 20

  • അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ്- 5

  • എച്ച്ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ -4

  • ഖാദി -3

  • ലീഗൽ -3

  • മാർക്കറ്റിങ്- 1

  • ഡിസൈൻ ആൻഡ് ഡ്രോയിങ് -1

  • സയൻസ് ആൻഡ് ടെക്നോളജി -1

  • പബ്ലിസിറ്റി- 2

KVIC Recruitment 2026
വരുന്നു... പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാം; 1,688 ഒഴിവുകൾ

അഡ്വൈസർ- 15

  • അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് -3

  • ഖാദി റോ മെറ്റീരിയൽസ്- 3

  • അഡ്മിനിസ്ട്രേഷൻ ആൻഡ് എച്ച്ആർ- 2

  • ഖാദി -2

  • ലീഗൽ- 2

  • എസ്റ്റേറ്റ് ആൻഡ് സർവീസസ് -1

  • മാർക്കറ്റിങ് -1

  • SFURTI -1

KVIC Recruitment 2026
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം !

സീനിയർ കൺസൾട്ടന്റ് -15

  • അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് -3

  • ഖാദി റോ മെറ്റീരിയൽസ്- 2

  • അഡ്മിനിസ്ട്രേഷൻ ആൻഡ് എച്ച്ആർ- 2

  • ഖാദി- 2

  • ലീഗൽ -1

  • എസ്റ്റേറ്റ് ആൻഡ് സർവീസസ് -2

  • മാർക്കറ്റിങ് 1

  • SFURTI- 1

  • സയൻസ് ആൻഡ് ടെക്നോളജി -1

KVIC Recruitment 2026
10-ാം ക്ലാസ് മതി, കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡറാകാം; അപേക്ഷാ തീയതി അറിയാം !

യോഗ്യത

  • യങ് പ്രൊഫഷണൽ തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം വേണം.

  • അക്കൗണ്ട്സ്, എച്ച്ആർ, ടെക്സ്റ്റൈൽ, നിയമം, മാർക്കറ്റിങ്, സിവിൽ എഞ്ചിനീയറിങ്, ആർക്കിടെക്ചർ, മാസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ യോഗ്യത ആവശ്യമാണ്

  • അഡ്വൈസർ തസ്തികയിലേക്ക് സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ നിന്ന് വിരമിച്ചവർക്കും സ്വമേധയാ വിരമിച്ചവർക്കുമാണ് അപേക്ഷിക്കാനാകുക.

  • ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം വേണം.

  • സീനിയർ കൺസൾട്ടന്റ് തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ പി.ജി അല്ലെങ്കിൽ മാനേജ്മെന്റ് ബിരുദവും കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

KVIC Recruitment 2026
എഞ്ചിനീയർമാർക്ക് കേന്ദ്ര സർക്കാർ ജോലി ! 480 ഒഴിവുകൾ, മികച്ച ശമ്പളം നേടാം

പ്രായപരിധി

യങ് പ്രൊഫഷണലിന് 2026 ഒക്ടോബർ ഒന്നിന് 27 വയസിൽ താഴെയായിരിക്കണം.

അഡ്വൈസർ തസ്തികയിൽ 40 മുതൽ 65 വയസുവരെയാണ് പ്രായപരിധി.

സീനിയർ കൺസൾട്ടന്റിന് അപേക്ഷയുടെ അവസാന തീയതിയിൽ 39 വയസിൽ താഴെയായിരിക്കണം.

KVIC Recruitment 2026
VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !

നിയമന കാലാവധി

ആദ്യ നിയമനം ഒരു വർഷത്തേക്കാണ്. പ്രകടനവും കമ്മിഷന്റെ ആവശ്യകതയും പരിഗണിച്ച് പരമാവധി രണ്ട് വർഷത്തേക്ക് കൂടി കരാർ നീട്ടാം.

തിരഞ്ഞെടുപ്പ്

ഓൺലൈൻ അപേക്ഷകളുടെ പരിശോധന, യോഗ്യതയും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കിയുള്ള ഷോർട്ട്‌ലിസ്റ്റിങ്, രേഖാ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അഭിമുഖത്തിന് അപേക്ഷയുടെ പ്രിന്റൗട്ടും ഒറിജിനൽ ഫോട്ടോ തിരിച്ചറിയൽ രേഖയും കൊണ്ടുവരണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://apps.kvic.gov.in/KVIC-RECRUITMENT/

KVIC Recruitment 2026
നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !
KVIC Recruitment 2026
വനിതാ നഴ്സുമാർക്ക് യു.എ.ഇയിൽ ജോലി; സൗജന്യ നിയമനം, ഒരു ലക്ഷം ശമ്പളം !
KVIC Recruitment 2026
നഴ്സുമാരെ യു.എ.ഇ വിളിക്കുന്നു ! 1.30 ലക്ഷം ശമ്പളം, 50 ഒഴിവുകൾ; അഭിമുഖം സെപ്റ്റംബർ 26ന്
Summary

KVIC Recruitment 2026 Young Professional Advisor and Senior Consultant Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com