

തലശ്ശേരി മലബാർ കാൻസർ സെന്റർ (MCC) 2026-27 അധ്യയന വർഷത്തേക്കുള്ള വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യരംഗത്ത് തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്കും മെഡിക്കൽ, അലൈഡ് ഹെൽത്ത് മേഖലകളിൽ പ്രായോഗിക പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്കും മികച്ച അവസരമാണിത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം 6 മാസം സ്റ്റൈപെൻഡോടെ ഇന്റേൺഷിപ്പിന് അവസരമുണ്ട്.
ഹിസ്റ്റോപാതോളജി, ഫ്ലോ സൈറ്റോമെട്രി, ബ്ലഡ് ബാങ്ക് ടെക്നോളജി, ഫ്ലെബോട്ടമി, ഹെൽത്ത് കെയർ ഓഡിറ്റ്, പേഷ്യന്റ് നാവിഗേഷൻ, മെഡിക്കൽ റെക്കോർഡ്സ്, ഓങ്കോളജി ഫാർമസി, ഹെഡ് & നെക്ക് ഓങ്കോ റീഹാബിലിറ്റേഷൻ, കാൻസർ ജനറ്റിക് കൗൺസിലിംഗ്
യോഗ്യത: B.Sc MLT / DMLT
പ്രായപരിധി: 40 വയസ്
ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹12,000/മാസം
ഒഴിവുകൾ: 2
യോഗ്യത: B.Sc ലൈഫ് സയൻസ് / B.Sc MLT / B.Tech ബയോടെക്നോളജി / B.Sc ബയോകെമിസ്ട്രി / B.Sc ബയോടെക്നോളജി
പ്രായപരിധി: 40 വയസ്
ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹12,000/മാസം
ഒഴിവുകൾ: 2
യോഗ്യത: B.Sc MLT / DMLT
പ്രായപരിധി: 40 വയസ്
ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹12,000/മാസം
ഒഴിവുകൾ: 2
യോഗ്യത: DMLT / VHSE MLT / പ്ലസ് ടു (ബയോളജി)
പ്രായപരിധി: 40 വയസ്
ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹10,000/മാസം
ഒഴിവുകൾ: 5
യോഗ്യത: അലൈഡ് ഹെൽത്ത് സയൻസ് / നഴ്സിംഗ് / ഫാർമസി / ഹെൽത്ത് സയൻസ് / ലൈഫ് സയൻസ് വിഷയങ്ങളിലെ ബിരുദം
പ്രായപരിധി: 35 വയസ്
ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹12,000/മാസം
ഒഴിവുകൾ: 5
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം
പ്രായപരിധി: 35 വയസ്
ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹10,000/മാസം
ഒഴിവുകൾ: 10
യോഗ്യത: 50% മാർക്കോടെ ഏതെങ്കിലും ബിരുദം
പ്രായപരിധി: 35 വയസ്
ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹10,000/മാസം
ഒഴിവുകൾ: 10
യോഗ്യത: M.Pharm (Pharmacy Practice/Clinical Pharmacy/തത്തുല്യം) അല്ലെങ്കിൽ Pharm.D
പ്രായപരിധി: 35 വയസ്
ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹10,000/മാസം
ഒഴിവുകൾ: 10
യോഗ്യത: BASLP / MASLP / M.Sc SLP
പ്രായപരിധി: 35 വയസ്
സ്റ്റൈപെൻഡ്: അവസാന 6 മാസത്തിൽ ₹15,000/മാസം
ഒഴിവുകൾ: 5
യോഗ്യത: MSc Human Genetics / MSc Genetic Counselling / MSc Counselling / MSc Psychology / MSc Psycho Oncology / MSW (Medical & Psychiatry/Clinical)
പ്രായപരിധി: 35 വയസ്
ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹15,000/മാസം
ഒഴിവുകൾ: 2
കോഴ്സുകളുടെ ദൈർഘ്യം 6 മാസം മുതൽ 12 മാസം വരെയാണ്. കോഴ്സ് ഫീസ് ₹7,500 മുതൽ ₹1,50,000 വരെ (GST അധികം) ആയിരിക്കും. ചില കോഴ്സുകൾക്ക് കാഷൻ ഡെപ്പോസിറ്റും ലൈബ്രറി ഫീസും ബാധകമാണ്.
അപേക്ഷകർ മലബാർ കാൻസർ സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസ് SC/ST വിഭാഗത്തിന് ₹100 ഉം മറ്റു വിഭാഗങ്ങൾക്ക് ₹500 ഉം ആണ്. ഫീസ് ഓൺലൈനായി അടയ്ക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 21 വൈകിട്ട് 5 മണിയാണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates