എം.വി.ആർ ആയുർവേദ കോളജ്: ബി.എസ്‌സി നഴ്‌സിങ്, ബി.ഫാം കോഴ്സുകൾ; സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം

കേരള ആരോഗ്യ സർവകലാശാലയുടെ അംഗീകാരമുള്ള കോഴ്സുകളാണ് ഇവ. പ്ലസ് 2 യോഗ്യതയുള്ളവർക്ക്ക് അപേക്ഷിക്കാം.
MVR Ayurveda Medical College admission
MVR Ayurveda Medical College Invites Applications for BSc Nursing, BPharm Courses
Edited By:
Updated on
1 min read

കണ്ണൂർ പറശ്ശിനിക്കടവിലെ എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജിൽ 2026-27 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിങ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ആരോഗ്യ സർവകലാശാലയുടെ അംഗീകാരമുള്ള കോഴ്സുകളാണ് ഇവ. പ്ലസ് 2 യോഗ്യതയുള്ളവർക്ക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ  12.

MVR Ayurveda Medical College admission
പോസ്റ്റ് ഓഫീസിൽ 25000+ ഒഴിവുകൾ; പത്താം ക്ലാസ് മതി, സൈക്കിൾ ചവിട്ടാൻ അറിഞ്ഞിക്കണം, പരീക്ഷയില്ല !

ബി.എസ്‌സി നഴ്‌സിങ് (ആയുർവേദം)

ആയുർവേദ ചികിത്സാ രീതികൾക്കൊപ്പം നഴ്‌സിങ്, രോഗീപരിചരണം, ക്ലിനിക്കൽ പരിശീലനം തുടങ്ങിയവയിൽ പരിശീലനം നൽകുന്ന നാല് വർഷത്തെ ബിരുദ കോഴ്‌സാണിത്. ആയുർവേദ ആശുപത്രികളിലും ക്ലിനിക്കൽ മേഖലയിലും നഴ്‌സിങ് സേവനം നൽകാൻ ആവശ്യമായ പ്രായോഗിക പരിജ്ഞാനം നേടാൻ കോഴ്‌സ് സഹായിക്കും.

MVR Ayurveda Medical College admission
ഫെഡറൽ ബാങ്കിൽ അവസരം! സെയിൽസ് ഓഫീസർ ഒഴിവുകൾ; മികച്ച ശമ്പളം, അവസാന തീയതി ഓഗസ്റ്റ് 31

ബി.ഫാം (ആയുർവേദം)

ആയുർവേദ മരുന്നുകളുടെ നിർമ്മാണം, ഔഷധസസ്യങ്ങൾ, ഫോർമുലേഷൻ, ഗുണനിലവാര പരിശോധന, ഫാർമസി പ്രാക്ടീസ് തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകുന്ന നാല് വർഷത്തെ കോഴ്‌സാണിത്. ആയുർവേദ ഫാർമസി, മരുന്ന് നിർമാണം, ക്വാളിറ്റി കൺട്രോൾ, ഗവേഷണം തുടങ്ങിയ മേഖലകളിൽ കരിയർ സാധ്യതകൾ ഉള്ള കോഴ്സ് ആണിത്.

MVR Ayurveda Medical College admission
കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ അവസരം! 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, സ്റ്റൈപ്പന്റോട് കൂടി പരിശീലനം

ആർക്കെല്ലാം അപേക്ഷിക്കാം?

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രവേശനത്തിനുള്ള വിശദമായ വിദ്യാഭ്യാസ യോഗ്യത, മാർക്ക്, സംവരണം തുടങ്ങിയവ ഔദ്യോഗിക പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്.

MVR Ayurveda Medical College admission
കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിൽ അപ്രന്റീസ്ഷിപ്പ്; 270 ഒഴിവുകൾ, കേരളത്തിലും അവസരം

എങ്ങനെ അപേക്ഷിക്കാം?

പ്രവേശനത്തിനുള്ള അപേക്ഷ LBS Centre for Science and Technologyയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. ഓൺലൈനായി ഫീസ് അടയ്ക്കാം. വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയും ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 2560362, 2560363, 2560364.

MVR Ayurveda Medical College admission
നാഷണൽ എയറോസ്പേസ് ലബോറട്ടറീസിൽ അവസരം; ഐടിഐ മുതൽ യോഗ്യത, അഭിമുഖത്തിലൂടെ നിയമനം
MVR Ayurveda Medical College admission
ഐടിഐ കഴിഞ്ഞോ?, ടെക്നിഷ്യൻ തസ്തികയിൽ അവസരം; പ്രതിരോധ മന്ത്രാലയത്തിൽ നേരിട്ട് നിയമനം നേടാം!
MVR Ayurveda Medical College admission
ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21
MVR Ayurveda Medical College admission
നോയിഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫ് നഴ്സ്; 100 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
Summary

MVR Ayurveda Medical College Invites Applications for BSc Nursing, BPharm Courses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com