കേരളാ പി എസ് സി, കോളജ് വിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, എന്നിവിടങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വകുപ്പ് മേധാവി, അസിസ്റ്റന്റ് പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
സാങ്കേതികവിദ്യാഭ്യാസത്തിൽ വകുപ്പ് മേധാവികൾ, കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ തസ്തികകളിൽ അപേക്ഷിക്കാൻ പി എസ് സി നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ളവർ ഈ മാസം 31 (31.12.2025 ബുധനാഴ്ച) രാത്രി 12 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
⦁ തസ്തിക : അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നാച്വറല്‍ സയന്‍സ്.
⦁ശമ്പളം : യു ജിസി നിരക്കില്‍
⦁ഒഴിവുകളുടെ എണ്ണം : 1 (ഒന്ന്)
⦁ നിയമന രീതി :
I) തസ്തിക മാറ്റം വഴിയുള്ള നിയമനം
കേരള ജനറൽ എഡ്യൂക്കേഷൻ സബോർഡിനേറ്റ് സർവ്വീസിലെ നിശ്ചിത യോഗ്യതയും പരിചയവുമുള്ള ഹെഡ് മാസ്റ്റർമാരിൽ നിന്നും, ഹൈസ്കൂൾ ടീച്ചർമാരിൽ നിന്നും, സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകരിൽ നിന്നും തസ്തിക മാറ്റം വഴിയുള്ള നിയമനം.
തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നേരിട്ടുള്ള നിയമനം.
II) നേരിട്ടുള്ള നിയമനം
തസ്തിക മാറ്റം വഴിയുള്ള നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ലഭ്യമല്ലെങ്കിൽ മാത്രമേ നേരിട്ടുള്ള നിയമനം പരിഗണിക്കുകയുള്ളൂ.
പ്രായപരിധി:
⦁ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് ഉയർന്ന പ്രായപരിധിയില്ല.
⦁ നേരിട്ടുള്ള നിയമനം:- 22-50 വരെ ( 02.01.1975 നും 01.01.2003 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം -രണ്ട് തീയതികളും-ഉൾപ്പെടെ).
യോഗ്യത :
തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും നേരിട്ടുള്ള നിയമനത്തിനും
1. ബന്ധപ്പെട്ട വിഷയത്തില്‍ 50%(അൻപത് ശതമാനം) മാർക്കിൽകുറയാതെയുള്ള ബിരുദാനന്തര ബിരുദം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം പുലര്‍ത്തിയിരിക്കണം.
2. 55% (അൻപത്തിയഞ്ച് ശതമാനം) മാർക്കിൽ കുറയാതെ നേടിയ എംഎഡ് ബിരുദം.
3. പ്രൊഫഷണൽ യോഗ്യതകൾ നേടിയതിനുശേഷം സ്കൂളിൽ നിന്നോ കോളേജിൽ നിന്നോ നേടിയിട്ടുള്ള മൂന്നു വർഷത്തെ അദ്ധ്യാപന പരിചയം .
4. യുജിസി അല്ലെങ്കിൽ സംസ്ഥാന സർക്കാർ പ്രത്യേകം രൂപീകരിച്ച ഏജൻസിയോ ഇതിനായി നടത്തിയ സമഗ്ര പരീക്ഷ (കോംപ്രിഹെൻസീവ് ടെസ്റ്റ്) ജയിച്ചിരിക്കണം.
തുല്യ യോഗ്യതയുള്ളവരിൽ മലയാള ഭാഷയിൽ മതിയായപരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്.
I) നാച്വറല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്ക് ബോട്ടണിയിലോ, സുവോളജിയിലോ എം എസ് സി ബിരുദവും മെതേഡ്സ് ഓഫ് ടീച്ചിങ് നാച്വറല്‍ സയന്‍സില്‍ സ്പെഷ്യലൈസേഷനോടെയുള്ള എം എഡ് ഉം ആവശ്യമാണ്
2) തസ്തികയിലേക്ക് നിഷ്കർഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപേക്ഷകർ നേടിയിട്ടുള്ള പിഎച്ച് ഡി/എം ഫിൽ/പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് എന്നീ നോൺ ക്വാളിഫയിങ് ഡിഗ്രികൾക്ക് അധിക മാർക്ക് നൽകുന്നതാണ്. റാങ്കിങ്ങിനായി നോൺ ക്വാളിഫയിങ് യോഗ്യതകൾക്ക് അധിക മാർക്ക് നൽകുന്നത്
തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ (ഹെഡ് മാസ്റ്റർ/ഹൈസ്കൂൾ ടീച്ചർ/ഹയർസെക്കന്ററി സ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നവർ) മേലധികാരിയിൽ നിന്നും റെഗുലർ സർവ്വീസിലാണെന്ന് തെളിയിക്കുന്ന സർവ്വീസ് സർട്ടിഫിക്കറ്റ് നിർദ്ദിഷ്ടഫോമിൽ വാങ്ങി കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്.
എയ്ഡഡ്/സ്വകാര്യ സ്കൂളുകളില്‍ നിന്നോ കോളേജുകളില്‍ നിന്നോ നൽകുന്ന പരിചയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഗവണ്‍മെന്റ് അധികാരി കൗണ്ടർ സൈൻ ചെയ്യേണ്ടതാണ്
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 31.12.2025 ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ
അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ് വിലാസം: www.keralapsc.gov.in
⦁തസ്തിക : ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ ടെക്സ്റ്റൈല്‍ ടെക്നോളജി
⦁ ശമ്പളം :എഐസിടിഇ സ്കെയിൽ
⦁ഒഴിവുകളുടെ എണ്ണം : 03 (മൂന്ന്)
⦁ നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായപരിധി : 20-41, ഉദ്യോഗാര്‍ത്ഥികള്‍ 02/01/1984 നും 01/01/2005 നും ഇടയില്‍ ജനിച്ചവരായിരിക്കണം.-രണ്ടു തീയതികളും ഉള്‍പ്പെടെ-). പട്ടികജാതി/ പട്ടികവര്‍ഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയമായ വയസ്സിളവ് ലഭിക്കും .
യോഗ്യത :
1. ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും റഗുലര്‍ പഠനത്തിലൂടെ ബന്ധപ്പെട്ട എൻജിനീയറിങ് / ടെക്നോളജി ശാഖയില്‍ നേടിയ ഒന്നാം ക്ലാസ്ബിരുദം.
2. ഗവണ്‍മെന്റ്/ ഗവണ്‍മെന്റ് എയിഡഡ് അല്ലെങ്കില്‍ എഐസി ടി ഇ (AICTE) അംഗീകൃത പോളിടെക്നിക് കോളേജുകളില്‍ ലക്ചറര്‍ ആയുള്ള അഞ്ച് വര്‍ഷത്തെ അദ്ധ്യാപനപരിചയം
തസ്തികയ്ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അപേക്ഷകര്‍ നേടിയിട്ടുള്ള പി എച്ച് ഡി/ എംഫില്‍/പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് എന്നീ നോണ്‍ ക്വാളിഫയിങ് ഡിഗ്രികള്‍ക്ക് അധിക മാര്‍ക്ക് നല്‍കുന്നതാണ്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി : 31.12.2025 ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ.
അപേക്ഷ സമര്‍പ്പിക്കേണ്ട മേല്‍വിലാസം: www.keralapsc.gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates