റബർ ബോർഡിൽ ജൂനിയർ എഞ്ചിനീയർ ആകാം; കോട്ടയത്ത് നിയമനം, അവസാന തീയതി ജൂലൈ 14

ജൂനിയർ എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
Rubber Board job
Rubber Board Invites Applications for Junior Engineer (Civil) Post@RubberBoard
Edited By:
Updated on
1 min read

കേന്ദ്ര സർക്കാരിന് കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന റബർ ബോർഡിൽ അവസരം. ജൂനിയർ എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓഫ്‌ലൈനായി ജൂലൈ 14 വരെ അപേക്ഷ സമർപ്പിക്കാം.

Rubber Board job
കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്

ഒഴിവുകളുടെ വിശദാംശങ്ങൾ

  • സ്ഥാപനം: റബർ ബോർഡ്

  • തസ്തിക: ജൂനിയർ എൻജിനീയർ (സിവിൽ)

  • ഒഴിവുകളുടെ എണ്ണം: 1

  • നിയമന രീതി: കരാർ അടിസ്ഥാനത്തിൽ

  • വിജ്ഞാപന നമ്പർ: RBD-ENP0ENGG(CIVL)/3/2025-E&P

Rubber Board job
HPCL: 116 ഓഫീസർ ഒഴിവുകൾ, ജൂനിയർ എക്സിക്യൂട്ടീവ് മുതൽ ചീഫ് ജനറൽ മാനേജർ വരെ

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസോടുകൂടിയ ബി.ടെക് ഇൻ സിവിൽ എഞ്ചിനീയറിങ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

  • നിർമാണ പ്രവർത്തനങ്ങൾ, എസ്റ്റിമേഷൻ, ബിൽ തയ്യാറാക്കൽ തുടങ്ങിയ മേഖലകളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

  • ഓട്ടോകാഡ് (autocad) അറിഞ്ഞിരിക്കണം

Rubber Board job
ഇന്റർവ്യൂവിലെ സ്ഥിരം 'ഗൂഗ്ലി' ചോദ്യങ്ങളുടെ മുന്നിൽ പതറിയിട്ടുണ്ടോ?; സ്മാർട്ടായി മറുപടി പറയാൻ ഇതാ വഴികൾ

പ്രായപരിധി

30 വയസ്സ് (2026 ജനുവരി 1ന് അടിസ്ഥാനമാക്കി)

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 30,000 രൂപ ശമ്പളവും യാത്രാബത്ത (TA/DA) ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.

Rubber Board job
സിവിൽ സർവീസ് കിട്ടിയില്ലേ?, വിഷമിക്കേണ്ട, കേന്ദ്ര സർക്കാർ ജോലി നേടാൻ ഇതാ അവസരം

എങ്ങനെ അപേക്ഷിക്കാം?

  • റബർ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.

  • അപേക്ഷാ ഫോം പൂർണമായി പൂരിപ്പിക്കുക.

  • ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (ഫോട്ടോ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയവ) ചേർക്കുക.

  • പൂരിപ്പിച്ച അപേക്ഷ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ്/രജിസ്റ്റേഡ് പോസ്റ്റ് മുഖേന അയയ്ക്കണം.

  • 2026 ജൂലൈ 14-നകം അപേക്ഷ ബന്ധപ്പെട്ട ഓഫീസിൽ ലഭിച്ചിരിക്കണം.

Rubber Board job
പത്താം ക്ലാസ് യോഗ്യത മതി; കേരള സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ്, ഓഗസ്റ്റ് 5 വരെ അവസരം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://rubberboard.gov.in/filereader

Rubber Board job
കൊച്ചിൻ ഷിപ്പ്‌യാർഡിൽ സേഫ്റ്റി ഓഫിസറാകാം; 5 വർഷത്തെ നിയമനം, നിരവധി ഒഴിവുകൾ
Rubber Board job
എഴുത്തുപരീക്ഷയില്ല; കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്കഫോൾഡർ ട്രെയിനി, 60 ഒഴിവുകൾ
Rubber Board job
ICSIL: നഴ്സിംഗ് ഓഫീസർ നിയമനം നേടാം,ശമ്പളം 70000 രൂപയ്ക്ക് മുകളിൽ
Summary

Rubber Board Invites Applications for Junior Engineer (Civil) Post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com