

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ സിൽക്ക് ബോർഡിൽ (CSB) യങ് പ്രൊഫഷണൽ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അകെ ആകെ 14 ഒഴിവുകളാണുള്ളത്. സി.എ,എം.കോം തുടങ്ങിയ യോഗ്യതയുള്ളവർക്ക് ആണ് അവസരം. പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 07.
തസ്തിക: യങ് പ്രൊഫഷണൽ ഗ്രേഡ്-3
ഒഴിവുകൾ: 14
നിയമന രീതി: കരാർ അടിസ്ഥാനത്തിൽ
കരാർ കാലാവധി: ആദ്യം 2 വർഷം. പിന്നീട് പ്രകടനം വിലയിരുത്തി നീട്ടിയേക്കും.
ശമ്പളം: പ്രതിമാസം 70,000 രൂപ
പ്രായപരിധി: 35 വയസ് വരെ
CA + സർക്കാർ മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
അല്ലെങ്കിൽ
MBA/M.Com + സർക്കാർ മേഖലയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം.
(സർക്കാർ സ്ഥാപനങ്ങൾ/സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ അക്കൗണ്ടിങ്, ടാലി പ്രൈം, പ്രൊക്യുർമെന്റ് നടപടിക്രമങ്ങൾ, TA/DA, മെഡിക്കൽ ബില്ലുകൾ, പെൻഷൻ, ഇന്റേണൽ ഓഡിറ്റ്, സ്റ്റാറ്റ്യൂട്ടറി കംപ്ലയൻസ് തുടങ്ങിയ മേഖലകളിലെ പരിചയം ആവശ്യമാണ്.)
14 ഒഴിവുകളിൽ 4 എണ്ണം സെൻട്രൽ സിൽക്ക് ബോർഡ് സെൻട്രൽ ഓഫീസ്, ബെംഗളൂരുവിലും, ഓരോ ഒഴിവ് വീതം താഴെ പറയുന്ന സ്ഥാപനങ്ങളിലും ആയിരിക്കും.
മൈസൂരു, പശ്ചിമ ബംഗാളിലെ ബെർഹാംപൂർ, റാഞ്ചി, ബെംഗളൂരു, പാംപോർ, അസമിലെ ലാഹ്‌ദോയിഗഡ്, ബിലാസ്പൂർ, ഗുവാഹത്തി, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകൾ.
അപേക്ഷ നിശ്ചിത മാതൃകയിൽ തയ്യാറാക്കി ആവശ്യമായ രേഖകൾ സഹിതം estab2.csb@nic.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
തിരഞ്ഞെടുപ്പ് സെൻട്രൽ സിൽക്ക് ബോർഡ് രൂപീകരിക്കുന്ന സ്ക്രീനിങ് കമ്മിറ്റിയും സെലക്ഷൻ കമ്മിറ്റിയും മുഖേനയായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates