ഇതാണ് ഇറ ഖാന്റെ വാലന്റൈന്‍; ഫിറ്റ്‌നസ് ട്രെയിനറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ആമിറിന്റെ മകള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 12:42 PM |
Last Updated: 12th February 2021 12:42 PM | A+A A- |
ഇറാ ഖാന്‍ നപുറിനൊപ്പം/ ഇന്‍സ്റ്റഗ്രാം
തന്റെ വാലന്റൈനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. ഫിറ്റ്‌നസ് ട്രെയിനറായ നുപുര്‍ ഷിഖാരെക്കൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അത് ശരിവച്ചുകൊണ്ടാണ് താരപുത്രി കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
നിന്നോടൊപ്പം പ്രോമിസ് ചെയ്യാന്‍ എനിക്ക് അഭിമാനമാണ്. - എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍. എന്റെ വാലന്റൈന്‍, നീ എന്റേത്, ഡ്രീം ബോയ് തുടങ്ങിയ ഹാഷ്ടാഗിലാണ് പോസ്റ്റ്. ഇരുവരും ഒന്നിച്ചുള്ള പ്രണയനിമിഷങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍.
കഴിഞ്ഞ ഇറ നുപുറിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്. തന്റെ ജീവിതം മാറ്റിമറിച്ച ട്രെയിനര്‍ എന്നായിരുന്നു കമന്റ്. അതിന് പിന്നാലെ ഇറയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പലവട്ടം നുപുറിന്റെ സാന്നിധ്യമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്.