'എന്തിനായിരുന്നു ഇത്ര തിടുക്കം സുഹൃത്തേ'; വേദനയോടെ എആർ റഹ്മാൻ, കെകെയ്ക്ക് ആദരം

കൊൽക്കത്തയിലെ രബീന്ദ്ര സദനിലേക്ക് മാറ്റിയ കെകെയ്ക്ക് ​ഗൺ സല്യൂട്ട് അർപ്പിക്കുകയായിരുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

​ഗായകൻ കെകെയുടെ അപ്രതീക്ഷിത വിയോ​ഗത്തിൽ വേദന രേഖപ്പെടുത്ത് സം​ഗീതസംവിധായകൻ എആർ റഹ്മാൻ. ഫേയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ആദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. പ്രിയപ്പെട്ട കെകെ, എന്തിനായിരുന്നു ഇത്ര തിടുക്കം സുഹൃത്തേ. നിങ്ങളെപ്പോലുള്ള ​അനു​ഗ്ര​ഹീതരായ ഗായകരും കലാകാരന്മാരുമാണ് ഈ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. - എന്നാണ് റഹ്മാൻ കുറിച്ചത്. 

കെകെയ്ക്ക് ആദരമർപ്പിച്ച് പശ്ചിമ ബം​ഗാൾ. ​കൊൽക്കത്തയിലെ രബീന്ദ്ര സദനിലേക്ക് മാറ്റിയ കെകെയ്ക്ക് ​ഗൺ സല്യൂട്ട് അർപ്പിക്കുകയായിരുന്നു. പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടേയും കെകെയുടെ കുടുംബത്തിന്റേയും സാന്നിധ്യത്തിലായിരുന്നു ആദരം. കൊൽക്കത്തയിൽ സം​ഗീത പരിപാടിക്കായി എത്തിയ കെക ഇന്നലെ രാത്രിയോടെയാണ് മരിക്കുന്നത്.  അസ്വഭാവികമരണത്തിന് കേസെടുത്ത കൊൽക്കത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 

കൊൽക്കത്തയിൽ വച്ച് നടന്ന സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ, ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയസ്തംഭനമാണ് കെ.കെയുടെ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ മുഖത്തും തലയിലുമുണ്ടായിരുന്ന മുറിവുകൾ ഉദ്ധരിച്ച് അസ്വാഭാവിക മരണത്തിന് കൊൽക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്. മരണത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച എസ്എസ്കെഎം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com