3.6 കോടിയുടെ അത്യാഡംബരം; മെയ്ബ എസ്680 സ്വന്തമാക്കി കങ്കണ റണാവത്ത്, ബോളിവുഡിൽ ആദ്യം 

ഒണെക്സ് ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് താരം ഗാരിജിലെത്തിച്ചത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. നടിയും സംവിധായകയും നിർമാതാവുമായി നിറഞ്ഞു നിൽക്കുകയാണ് താരം. ഇപ്പോൾ അത്യാഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ് കങ്കണ. മെഴ്സിഡീസ് ബെൻസിന്റെ അത്യാംഡബര കാർ മെയ്ബ എസ് 680 ആണ് താരം സ്വന്തമാക്കിയത്. ഇതോടെ പുതിയ എസ് 680 വാങ്ങുന്ന ആദ്യ ബോളിവുഡ് താരമായിരിക്കുകയാണ് കങ്കണ. 

3.6 കോടി രൂപയാണ് മെയ്ബ എസ് 680 ന്റെ വില. ഒണെക്സ് ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് താരം ഗാരിജിലെത്തിച്ചത്. കുടുംബത്തിനൊപ്പം എത്തിയാണ് താരം പുതിയ അതിഥിയെ സ്വീകരിച്ചത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കാറിനു മുകളിലെ വലിയ റിബൺ കണ്ട് താനിപ്പോൾ 'ജസ്റ്റ് മാരീഡ്' ആയതുപോലെയുണ്ട് എന്നു പറഞ്ഞ് ചിരിക്കുന്ന കങ്കണയാണ് വിഡിയോയിൽ താരത്തിന്റെ പുതിയ ചിത്രം ധാക്കഡിന്റെ പ്രീമിയറിന് തൊട്ടുമുൻപായി എത്തിയാണ് കങ്കണ കാർ സ്വന്തമാക്കിയത്. 

മെയ്ബ എസ് സീരീസിലെ ഏറ്റവും മികച്ച മോഡലാണ് ഇത്. ഈ വർഷം മാർച്ചിലാണ് മെഴ്‌സിഡീസ് ബെന്‍സ് മെയ്ബ എസ് ക്ലാസ് ഇന്ത്യൻ വിപണിയിലെത്തിച്ചത്. പൂർണമായും ഇറക്കുമതി ചെയ്താണ് വിൽപന. ഏറ്റവും പുതിയ വി223 (ലോങ് വീല്‍ബേസ്)ലാണ് ഈ എസ് ക്ലാസ് ആഡംബര വാഹനം സജ്ജീകരിച്ചിരിക്കുന്നത്. അത്യാഡംബരം നിറഞ്ഞ ഉൾഭാഗമാണ് വാഹനത്തിന്. കൈകളുടെ ആംഗ്യം കൊണ്ടുതന്നെ ഡ്രൈവര്‍ക്ക് എസ് ക്ലാസിലെ പല ഭാഗങ്ങളും പ്രവര്‍ത്തിപ്പിക്കാനാകും. സണ്‍റൂഫ്, ലൈറ്റ്, ഡോര്‍ തുടങ്ങി കാറിന്റെ പല ഭാഗങ്ങളും ആംഗ്യം കൊണ്ട് പ്രവര്‍ത്തിക്കും. 

നോയ്‌സ് കാന്‍സലേഷന്‍ സൗകര്യമുളള കാറില്‍ 30 സ്പീക്കറുകളുണ്ട്. ലെവല്‍ 2 ഓട്ടോണമസ് ഡ്രൈവിങ് സോഫ്റ്റ്‌വെയറാണ് ഇന്ത്യയിലെ ഉടമകള്‍ക്കായി മേബാക് എസ് ക്ലാസ് ഒരുക്കിയിട്ടുള്ളത്. അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ഇന്‍ഡിവിജ്വല്‍ ക്ലൈമറ്റ് സോണ്‍സ്, വെന്റിലേറ്റഡ് സീറ്റുകള്‍, സീറ്റുകളില്‍ മസാജ് ചെയ്യാനുള്ള സൗകര്യം, പനോരമിക് സണ്‍റൂഫ്, പിന്‍ സീറ്റുകളില്‍ എന്റര്‍ടെയ്ൻമെന്റ് സ്‌ക്രീനുകള്‍, 1750 വാട്ട് ബര്‍മെസ്റ്റര്‍ 4ഡി സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, സ്വയം പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ബ്രേക്കിങ്, ഹാന്‍ഡ് ഫ്രീ പാര്‍ക്കിങ് എന്നിവയും മെയ്ബ എസ് ക്ലാസിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com