ആശുപത്രിയിൽ എത്തും വരെ പിടിച്ചുനിന്നു, അച്ഛനെ കണ്ടതോടെ പൊട്ടിക്കരഞ്ഞു; വേദനയായി രാഹുൽ; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2023 03:58 PM  |  

Last Updated: 05th June 2023 03:58 PM  |   A+A-   |  

kollam_sudhi_son

വീഡിയോ ദൃശ്യം

 

കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം മലയാളികളെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. രണ്ട് കുരുന്നു മക്കളേയും പ്രിയതമയേയും തനിച്ചാക്കിയാണ് സുധി വിടപറഞ്ഞത്. ഇപ്പോൾ അച്ഛനെ കാണാൻ ആശുപത്രിയിൽ എത്തിയുടെ മകൻ രാഹുലിന്റെ വിഡിയോ ആണ് മലയാളികളെ കണ്ണീരിലാഴ്ത്തുന്നത്. മോർച്ചറിയിൽ കയറി അച്ഛന്റെ മൃതദേഹം കണ്ടതോടെ സങ്കടം നിയന്ത്രിക്കാനാവാതെ രാഹുൽ പൊട്ടിക്കരയുകയായിരുന്നു. 

സുധിയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞാണ് രാഹുൽ. കുട്ടിക്ക് ഒന്നരവയസുള്ളപ്പോഴാണ് സുധിയെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാൾക്കൊപ്പം പോകുന്നത്. ഇതിനു ശേഷം ഏറെ കഷ്ടപ്പെട്ടാണ് സുധി തന്റെ മകനെ വളർത്തിയത്. മകനെയും കൊണ്ടാണ് പരിപാടിക്ക് പോയിരുന്നത് എന്നാണ് സുധി പറഞ്ഞിട്ടുള്ളത്. കുഞ്ഞിനെ സ്റ്റേജിന് പിന്നിൽ കിടത്തി ഉറക്കിയശേഷമാണ് സുധി വേദിയിൽ കയറിയിരുന്നത്. അഞ്ച് വയസായപ്പോൾ രാഹുൽ പരിപാടിക്ക് കർട്ടൻ വലിക്കാൻ തുടങ്ങി. പിന്നീടാണ് രേണുവിനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഒരു കുഞ്ഞുണ്ട്. 

വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. തൃശൂർ കയ്പമം​ഗലത്തുവച്ച് പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.  ഉല്ലാസ് അരൂര്‍ ആണ് വാഹനം ഓടിച്ചിരുന്നത്. മുൻസീറ്റിൽ ഇരുന്നിരുന്ന ബിനുവിനെ എയർബാ​ഗ് മുറിച്ചാണ് പുറത്തെടുത്തത്. തലയ്ക്കേറ്റ മുറിവാണ് മരണകാരണമായത്. 

ഈ വാർത്ത കൂടി വായിക്കൂ 

'ഷമ്മിയേട്ടാ... എന്ന അവന്റെ വിളി, സ്വന്തം സഹോദരങ്ങളിൽ നിന്നു പോലും കേട്ടിട്ടില്ല, ഹൃദയഭേദകം'​

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ