ഇവിടെ പൊട്ടിച്ചത് ഒരു വലിയ വിഷ ബോംബാണ്, ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു; ഷിബു ജി സുശീലൻ

കേരളത്തിലെ ഹിരോഷിമ -നാഗസാക്കിയിലേക്ക് ബഹുമാനപ്പെട്ട പുതിയ കലക്ടർക്ക് സ്വാഗതം എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്
ഷിബു ജി. സുശീലൻ/ ഫെയ്സ്ബുക്ക്, ബ്രഹ്മപുരം പ്ലാന്റിൽ തീപിടുത്തമുണ്ടായപ്പോൾ/ ചിത്രം; ടിപി സൂരജ്
ഷിബു ജി. സുശീലൻ/ ഫെയ്സ്ബുക്ക്, ബ്രഹ്മപുരം പ്ലാന്റിൽ തീപിടുത്തമുണ്ടായപ്പോൾ/ ചിത്രം; ടിപി സൂരജ്

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് എട്ടാം ദിവസവും ശ്വാസം മുട്ടുകയാണ് കൊച്ചി. ഇതിനോടകം നിരവധി പേരാണ് ഇതിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയത്. തീപിടിത്തത്തിന് കാരണക്കാരായവരെ ജാമ്യം കൊടുക്കാതെ ജയിലില്‍  അടയ്ക്കണമെന്ന് പറയുകയാണ് നിർമാതാവ് ഷിബു ജി സുശീലൻ.  കേരളത്തിലെ ഹിരോഷിമ -നാഗസാക്കിയിലേക്ക് ബഹുമാനപ്പെട്ട പുതിയ കലക്ടർക്ക് സ്വാഗതം എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്. ഇവിടെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണെന്നും കുട്ടികൾ മുതൽ വലിയവർ വരെ ഒരു പോലെ രോഗത്തിന് അടിമ ആകുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. 

ഷിബു ജി. സുശീലന്റെ കുറിപ്പ് വായിക്കാം

പുകയുന്ന  കേരളത്തിലെ ഹിരോഷിമ -നാഗസാക്കിയിലേക്ക് ബഹുമാനപ്പെട്ട പുതിയ കലക്ടർക്ക് സ്വാഗതം. "ഇവിടെ പൊട്ടിച്ചത് ഒരു വലിയ വിഷ ബോംബാണ്"..ഇവർ ഇവിടെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണ്. കുട്ടികൾ മുതൽ വലിയവർ വരെ ഒരു പോലെ രോഗത്തിന് അടിമ ആകുന്ന അവസ്ഥ. ഈ രോഗം എന്ന് തീരും. അറിയില്ല.  ചിലപ്പോൾ മരണം വരെ കൂടെ ഉണ്ടാകും...

ഒരാളുടെ മുഖത്തേക്ക് ശ്വാസം മുട്ടിക്കുന്ന ഒരു സ്പ്രേ അടിച്ചാൽ..ആ വ്യക്തിക്ക് എതിരെ പൊലീസ് കേസ് എടുക്കും. പ്രതിയെ കോടതി ശിക്ഷിക്കും. അങ്ങനെ അല്ലെ നിയമം. അപ്പോൾ ഇതിന് കാരണമായവർക്ക് എന്താ ശിക്ഷ?

ഞാനും എന്റെ കുടുംബവും അടങ്ങുന്ന കൊച്ചിയിലെ നിവാസികൾ ഇപ്പോൾ ഈ വിഷമാണ് ഉറക്കത്തിലും ശ്വസിക്കുന്നത്. കൊച്ചിയിൽ ഇനി ജനിക്കുന്ന കുട്ടികൾക്ക് പോലും ഈ വിഷവായുവിന്റ ആഫ്റ്റർ എഫക്ട് ഉണ്ടാകും. അപ്പോൾ ഇത്രയും ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചവരെ  എന്താ ചെയേണ്ടത്. ശിക്ഷ കൊടുക്കണ്ടേ. ബഹുനപ്പെട്ട ഹൈക്കോടതി ഇടപെടുക.. 

ഇങ്ങനെ ഒരു വിഷ ബോംബ്  നൽകി കൊച്ചിയെ ഈ അവസ്ഥയിലേക്ക് കൊണ്ട് വന്നവർ ഏതു രാഷ്ട്രീയക്കാരായാലും, സർക്കാർ ജീവനക്കാരായാലും ജാമ്യം കൊടുക്കാതെ ഒരു വർഷമെങ്കിലും ജയിലിൽ ഇടുക.. അല്ലെങ്കിൽ..ഇത് ഇവിടെ ഇനിയും... ആവർത്തിക്കും..കലക്ടർ സാറേ ഇരിക്കുന്ന സമയം ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യുക..ജീവിക്കാൻ നല്ല ശ്വാസവായുവെങ്കിലും തരൂ..പ്ലീസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com