'അമ്മയെ ഒന്നുകൂടി കാണാന്‍ കൊതിയാകുന്നു, എന്തിനാണ് എന്നെ ഇത്ര പെട്ടെന്ന് ഉപേക്ഷിച്ച് പോയത്'; വേദനയോടെ പവിത്ര ലക്ഷ്മി 

ദിവസങ്ങള്‍ക്കു മുന്‍പാണ് പവിത്രയുടെ അമ്മ കാന്‍സര്‍ ബാധിച്ച് മരിച്ചത്
പവിത്ര ലക്ഷ്മിയും അമ്മയും/ ഇൻസ്റ്റ​ഗ്രാം
പവിത്ര ലക്ഷ്മിയും അമ്മയും/ ഇൻസ്റ്റ​ഗ്രാം

ണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന സിനിമയിലൂടെ ശ്രദ്ധേയയായ താരമാണ് പവിത്ര ലക്ഷ്മി. ഷെയിന്‍ നിഗത്തിന്റെ നായികയായി ഉല്ലാസം എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെ കടന്നുപോവുകയാണ് താരം. ദിവസങ്ങള്‍ക്കു മുന്‍പാണ് പവിത്രയുടെ അമ്മ കാന്‍സര്‍ ബാധിച്ച് മരിച്ചത്. അപ്പോള്‍ വേദനയാവുന്നത് അമ്മയെക്കുറിച്ചുള്ള പവിത്രയുടെ കുറിപ്പാണ്. അമ്മയെ വീണ്ടും കാണാന്‍ കൊതിയാവുന്നു എന്നാണ് താരം കുറിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി അമ്മ അനുഭവിക്കുന്ന വേദനയും പോരാട്ടവും ഇല്ലാത്ത ഒരിടത്തേക്കാണല്ലോ പോയത് എന്നതുമാത്രമാണ് തന്നെ ആശ്വസിപ്പിക്കുന്നത് എന്നാണ് പവിത്ര കുറിക്കുന്നത്. 

പവിത്ര ലക്ഷ്മിയുടെ കുറിപ്പ് വായിക്കാം

അമ്മ എന്നെ വിട്ടുപോയിട്ട്  7 ദിവസമായി. അതെന്റെ തലയിലേക്ക് കയറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോഴും. എന്നെ വിട്ടുപോയിട്ട് ഒരു ആഴ്ചയായി പാപ്പ. എന്തുകൊണ്ടാണ് എന്നെ ഇത്ര പെട്ടെന്ന് ഉപേക്ഷിച്ചു പോയതെന്ന് മനസ്സിലാകുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി അമ്മ അനുഭവിക്കുന്ന വേദനയും പോരാട്ടവും ഇല്ലാത്ത ഒരിടത്തേക്കാണല്ലോ പോയത് എന്നതുമാത്രമാണ് എന്നെ ആശ്വസിപ്പിക്കുന്നത്. നിങ്ങള്‍ എപ്പോഴും സൂപ്പര്‍ അമ്മയായിരുന്നു. സൂപ്പര്‍ വുമണ്‍ എന്നുതന്നെ പറയാം. സിംഗിള്‍ മദര്‍ എന്നത് അത്ര എളുപ്പപ്പണിയല്ല. പക്ഷേ അമ്മ അത് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്തു. ഒരിക്കല്‍ കൂടി അമ്മയെ കാണാനും അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാനും അമ്മയോട് സംസാരിക്കാനും കൊതിയാകുന്നു. പക്ഷേ ഇനിയൊരവസരം കൂടി അവശേഷിപ്പിക്കാതെ അമ്മ പോയില്ലേ. എന്റെ കൂടെ എന്നുമുണ്ടാകണം എന്നു മാത്രമാണ് ഇപ്പോള്‍ എനിക്ക് പറയാനുള്ളത്.  

ആദിത്യ, അവസാന ദിനങ്ങളില്‍ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി നീ ആയിരുന്നു. എന്നേക്കാള്‍ അമ്മ നിന്നെ സ്‌നേഹിച്ചു. ഞാന്‍ പരാജയപ്പെട്ടപ്പോഴെല്ലാം അമ്മയെ ചിരിപ്പിച്ചതിന് നിനക്ക് നന്ദി. അമ്മയ്ക്ക് പിറക്കാതെ പോയ മക്കളായതിന് ആദിയോടും വിഘ്‌നേഷിനോടും നന്ദി പറയുന്നു. നിങ്ങളെ രണ്ടുപേര്‍ക്കും അമ്മയുടെ അനുഗ്രഹം എന്നുമുണ്ടാകും. ഫോണ്‍ വിളികളോടും മെസേജുകളോടും പ്രതികരിക്കാത്തതിന് ക്ഷമ ചോദിക്കുന്നു. ഞാനിപ്പോഴും ഈ ദുഃഖത്തില്‍ നിന്ന് പുറത്തുകടന്നിട്ടില്ല. എനിക്ക് തുണയായി നിന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് നന്ദി, നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്നെനിക്കറിയില്ല. എനിക്ക് സാധിക്കുമ്പോള്‍ തിരിച്ചുവരാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com